HOME
DETAILS

ഡാനിഷ് വനിതയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ക്ക് ജീവപര്യന്തം

  
backup
June 11 2016 | 02:06 AM

%e0%b4%a1%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%8d-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%af%e0%b5%86-%e0%b4%ac%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%82%e0%b4%97%e0%b4%82

ന്യൂഡല്‍ഹി: 52 കാരിയായ ഡാനിഷ് വനിതയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ക്ക് ജീവപര്യന്തം തടവ്. മഹീന്ദര്‍ എന്ന ഗഞ്ച (25), മുഹമ്മദ് രാജ (25), രാജു (23), അര്‍ജുന്‍ (21), രാജു ചക്ക (30) എന്നിവരെയാണ് ശിക്ഷിച്ചത്. ഡല്‍ഹിയിലെ വിചാരണ കോടതി ജഡ്ജി രമേശ് കുമാറാണ് വിധി പുറപ്പെടുവിച്ചത്. രാജുവും രാജു ചക്കയും 83,000 രൂപവീതവും മൊഹീന്ദര്‍, മുഹമ്മദ് രാജ എന്നിവര്‍ 93,000 രൂപയും അര്‍ജുന്‍ 1,03,000 രൂപയും പിഴയടക്കുകയും വേണം. പ്രതികള്‍ക്കെതിരായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 ഡി, 395, 366, 324, 506, 34 വകുപ്പുകള്‍ തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി. 2014 ജനുവരി 14ന് ന്യൂഡല്‍ഹി റയില്‍വേസ്‌റ്റേഷനടുത്തുള്ള ഡിവിഷനല്‍ റെയില്‍വേ ഓഫിസേഴ്‌സ് ക്ലബ്ബിലാണ് സംഭവം നടന്നത്. കൊണാട്ട്‌പ്ലേസില്‍ നിന്ന് പഹാട് ഗഞ്ചിലെ ഹോട്ടലിലേക്കു മടങ്ങുകയായിരുന്നു യുവതി.
ഒന്‍പതംഗ സംഘം ഡാനിഷ് വനിതയെ കൊള്ളയടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. കേസില്‍ ആറാംപ്രതിയായിരുന്ന 56കാരന്‍ ശ്യാംലാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മരിച്ചിരുന്നു. മറ്റു രണ്ടു പേര്‍ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ അവര്‍ക്കെതിരായ കേസ് ബാലനീതി ബോര്‍ഡിലേക്കുമാറ്റി. സംഭവത്തിനു സാക്ഷിയായ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിപ്രകാരമാണ് പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 27 സാക്ഷികളെ വിസ്തരിച്ചു. വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ പ്രതികളെ ജഡ്ജിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പോലിസ് ദേഹപരിശോധന നടത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ക്രൂരമായ കുറ്റകൃത്യമാണ് ഇവര്‍ ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ വാദിച്ചു. പ്രതികളുടെ സാമ്പത്തികപശ്ചാത്തലം പരിഗണിച്ച് അവരോട് ദയകാണിക്കണമെന്ന് പ്രതികളുടെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചെങ്കിലും കോടതി നിരസിച്ചു.
പീഡനത്തിനിരയാവുന്നതിന് ഒരുമാസം മുന്‍പാണ് ഡാനിഷ് വനിത ഇന്ത്യയിലെത്തിയത്. താജ്മഹല്‍ ഉള്‍പ്പെടെയുള്ളവ സന്ദര്‍ശിച്ചാണ് അവര്‍ ഡല്‍ഹിയിലെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  18 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  18 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  18 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  18 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  18 days ago