തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2015ലെ വോട്ടര്‍പട്ടികയുമായി തെരഞ്ഞെടുപ്പിനെ സമീപിക്കാനുറച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്. ഇതിന്റെ ഭാഗമായി കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു.
941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, 6 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലെ കരട് വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരട് പട്ടികയില്‍ ആകെ 2,51,58,205 വോട്ടര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവയില്‍ 1,20,82,390 പുരുഷന്മാര്, 1,30,75,725 സ്ത്രീകള്‍, 115 ട്രാന്‍സ്ജെന്‍ഡേഴ്സ് എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസുകള്‍ എന്നിവിടങ്ങളിലും കരട് പട്ടിക പരിശോധനക്ക് ലഭിക്കും. ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലും കരട് വോട്ടര്‍പട്ടിക ലഭ്യമാണ്.
2020 ജനുവരി ഒന്നിനോ അതിനുമുന്‍പോ 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം.
പേര് ഉള്‍പ്പെടുത്തുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും പോളിങ് സ്റ്റേഷന് വാര്‍ഡ് മാറ്റത്തിനുമുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ www.lsgelection.kerala.gov.in എന്ന സൈറ്റിലാണ് സമര്‍പ്പിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."