വിദ്യാര്‍ഥി ജനസംഖ്യയില്‍ 30 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാര്‍ഥി ജനസംഖ്യ 30 ശതമാനം വര്‍ധിച്ചതായി സെന്‍സസ് രേഖ. 2001 മുതല്‍ 2011 വരെയുള്ള കണക്കാണിത്. മുസ്്‌ലിംകള്‍ക്കിടയിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 44 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായും സെന്‍സസ് രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 53 ശതമാനം പേര്‍ സ്ത്രീകളാണ്. അഞ്ചു മുതല്‍ 19 വരെ പ്രായമുള്ളവരെയാണ് വിദ്യാര്‍ഥിസമൂഹമായി പരിഗണിക്കുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ 63 ശതമാനം ഈ പ്രായപരിധിയ്ക്കുള്ളിലുള്ളവരാണ്. ഹിന്ദു വിഭാഗത്തില്‍ 73 ശതമാനമാണ് വിദ്യാര്‍ഥി ജനസംഖ്യ. 88 ശതമാനം വിദ്യാര്‍ഥികളുമായി ജൈനമതമാണു രാജ്യത്ത് ഒന്നാം സ്ഥാനത്ത്. 80 ശതമാനമുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങളാണ് രണ്ടാം സ്ഥാനത്ത്.
20- 26 വയസ്സ് പ്രായമുള്ളവരില്‍ രാജ്യത്ത് ജോലി തേടുന്നവരുടെ എണ്ണം ജനസംഖ്യയുടെ 20 ശതമാനമാണ്. 26 ശതമാനവുമായി ക്രിസ്ത്യന്‍ വിഭാഗമാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. രാജ്യത്തെ ഏറ്റവും വിദ്യാഭ്യാസമുള്ള മതവിഭാഗം ക്രിസ്ത്യാനികളാണെന്നും സെന്‍സസ് രേഖകള്‍ വ്യക്തമാക്കുന്നു. ഇവരുടെ വിദ്യാര്‍ഥി സമൂഹത്തിലെ 71 ശതമാനവും സ്‌കൂളുകളില്‍ പഠിക്കുന്നവരാണ്. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മതവിഭാഗങ്ങള്‍ പഠനത്തിന് പ്രാധാന്യം നല്‍കുന്നതായി രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."