ലിബിയ പൈപ്പ് ലൈന്‍ അടച്ചു; എണ്ണ വില കുതിക്കുന്നു
ട്രിപ്പോളി: ലിബിയയില്‍ പ്രധാനപ്പെട്ട രണ്ട് എണ്ണപ്പാടങ്ങള്‍ അടച്ചത് ഇന്നലെ എണ്ണ വില വര്‍ധിക്കാന്‍ ഇടയാക്കി. ഇറാഖിലെ പ്രക്ഷോഭങ്ങളും എണ്ണവില വര്‍ധനവിന് ഇടയാക്കിയിരിക്കുകയാണ്. 1.2 ശതമാനം വര്‍ധനവാണ് ഇന്നലെ മാത്രം ഉണ്ടായത്.
65.60 ഡോളറായിരുന്ന എണ്ണ വില ഇന്നലെ 66 ഡോളറായാണ് വര്‍ധിച്ചിരിക്കുന്നത്. ജനുവരി 10ന് ശേഷമുള്ള കൂടിയ നിരക്കാണ് ഇപ്പോഴുള്ളത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ലിബിയയില്‍ അധികാരത്തിനായി രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളാണ് പോരാട്ടത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ മേഖലയിലെ രണ്ട് വലിയ എണ്ണപ്പാടങ്ങളാണ് അടച്ചിരിക്കുന്നതെന്ന് നാഷനല്‍ ഓയില്‍ കോര്പറേഷന് വ്യക്തമാക്കി.
കമാന്റര്‍ ഖലീഫ ഹഫ്താറിനോട് കൂറുള്ള സൈനിക വിഭാഗം എണ്ണ പൈപ്പ് ലൈന്‍ അടച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഇത് ലിബിയയുടെ സമ്പദ് വ്യവസ്ഥയെയും സാരമായി ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."