ഐ.പി.എല്‍ മാര്‍ച്ച് 23ന്
മുംബൈ: ഐ.പി.എല്ലിന്റെ തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 23ന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ എന്നാണ് നടക്കുകയെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. എല്ലാ മത്സരങ്ങളും ഇന്ത്യയില്‍തന്നെ നടത്താനാണ് തീരുമാനം.
പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ മുഴുവനായോ ഭാഗികമായോ ഇന്ത്യയ്ക്ക് പുറത്തുവച്ച് നടത്താനുള്ള ആലോചനയണ്ടായിരുന്നു. ജനുവരി 8ന് ചേര്‍ന്ന യോഗത്തിലാണ് അന്തിമ തീരുമാനമെടുത്തത്. മത്സരങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നടത്താനാണ് തീരുമാനമെങ്കിലും മുഴുവന്‍ തിയതികളും പുറത്ത് വിട്ടിട്ടില്ല. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമായിരിക്കും മുഴുവന്‍ തിയതികളും പുറത്തുവിടുകയെന്നാണ് അറിയുന്നത്.
ഇതിന് മുമ്പ് രണ്ടണ്ട് തവണ ഐ.പി.എല്‍ ഇന്ത്യയില്‍നിന്ന് മാറ്റിയിരുന്നു. 2009ല്‍ ദക്ഷിണാഫ്രിക്കയിലും 2014ല്‍ ഭാഗികമായി യു.എ.ഇയിലുമായിരുന്നു നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."