സഊദിയില്‍ വിദേശ നിക്ഷേപത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ മുന്നില്‍
റിയാദ്: സഊദിയില്‍ വിദേശ നിക്ഷേപത്തില്‍ ഏറ്റവും മുന്നില്‍ ഇന്ത്യന്‍ കമ്പനികള്‍.അമേരിക്ക, ചൈന, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നിലുള്ളത്.ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം രാജ്യത്തേക്ക്വന്‍തോതില്‍ വിദേശ നിക്ഷേപം എത്തിയതായുംഅതോറിറ്റി വ്യക്തമാക്കി.2018 ല്‍ 238 കമ്പനികളുടെ സ്ഥാനത്ത് 2019 ല്‍ 305 കമ്പനികളാണ് രാജ്യത്ത് നിക്ഷേപം നടത്തിയത്. കഴിഞ്ഞ വര്‍ഷം 140 ഇന്ത്യന്‍ കമ്പനികളാണ് സഊദിയില്‍ നിക്ഷേപത്തിനെത്തിയത്. തൊട്ടു മുന്‍പത്തെ വര്‍ഷം ഇത് വെറും 30 കമ്പനികള്‍ മാത്രമായിരുന്നു. കൂടാതെ,കഴിഞ്ഞ വര്‍ഷം 193 നിര്‍മാണ കമ്പനികള്‍, 190 വ്യവസായ സ്ഥാപനങ്ങള്‍, 178 ഐ.ടി കമ്പനികള്‍ എന്നിവയാണ് സഊദി വിപണിയിലേക്ക് പ്രവേശിച്ച മറ്റു രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍. വ്യവസായം, നിര്‍മാണം, ടെലി കമ്യൂണിക്കേഷന്‍, വിവരസാങ്കേതിക വിദ്യ എന്നീ അടിസ്ഥാന വികസന മേഖലകളിലാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ സഊദിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ആഗോള നിക്ഷേപ സംഗമം അടക്കമുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചതിനാല്‍ 2019 ല്‍ വിദേശ നിക്ഷേപത്തില്‍ 54 ശതമാനം വര്‍ധനവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.
സ്വകാര്യ മേഖലയിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിപ്പിക്കുന്നതിനാല്‍ രാജ്യം വലിയ സാമ്പത്തിക വളര്‍ച്ചയിലേക്ക് മുന്നേറുകയാണെന്ന് ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഗവര്‍ണര്‍ എന്‍ജിനീയര്‍ ഇബ്രാഹീം അല്‍ഉമര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."