ഇന്ത്യക്ക് ഇനി കടക്കാനുള്ളത് പ്രധാന കടമ്പകള്‍
അബൂദബി: ഏഷ്യന്‍ കപ്പിലെത്തിയ ഇന്ത്യക്ക് ഇനി കടക്കേണ്ടത് പ്രധാന കടമ്പകള്‍. ശക്തരായ എതിരാളികളായ യു.എ.ഇ, ബഹ്റൈന്‍ എന്നീ ടീമുകളോടാണ് ഇന്ത്യക്ക് മത്സരിക്കാനുള്ളത്.
ആദ്യ മത്സരത്തില്‍ മികച്ച ഗോള്മാര്ജില് തായ്ലന്‍ഡിനെ ഇന്ത്യ പരാജയപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് മറ്റു രണ്ട് ടീമുകളുമായിട്ടായിരിക്കും മത്സരിക്കേണ്ടി വരുക. ആദ്യ റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയാണ് ഗ്രൂപ്പില്‍ മുന്നിട്ട് നില്ക്കുന്നതെങ്കിലും ബാക്കിയുള്ള രണ്ട് മത്സരങ്ങളിലെ കടമ്പ കടക്കണമെങ്കില്‍ നീലക്കടുവകള്‍ക്ക് പൊരുതേണ്ടി വരും.
തായ്ലന്ഡ് ഇന്ത്യക്ക് ലഭിച്ച ഏറ്റവും ചെറിയ എതിരാളിയാണ്. വരാനിരിക്കുന്ന യു.എ.ഇ, ബഹ്റൈന്‍ എന്നീ ടീമുകളാണ് ഇന്ത്യ ശക്തരായി കാണുന്ന എതിരാളികള്‍. ഇവരോട് ജയിക്കാനായാല്‍ മാത്രമേ ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ ലക്ഷ്യം സാധ്യമാവുകയുള്ളു- ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."