HOME
DETAILS
MAL
ഐ.എം.എഫ് വളര്‍ച്ചാ നിരക്ക് കുറച്ചു
backup
January 21 2020 | 04:01 AM
വാഷിങ്ടണ്‍: ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച മന്ദീഭവിച്ച സാഹചര്യത്തില്‍ ഇന്റര്‍നാഷ്ണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ് ) പുതിയ വര്‍ഷത്തേക്കുള്ള സാമ്പത്തിക വളര്‍ച്ചാ തോത് കുറച്ചു. പൗരത്വ നിയമ ഭേദഗതിയും ജനസംഖ്യാ രജിസ്റ്ററും ഉള്‍പ്പെടെയുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളാണ് സാമ്പത്തിക രംഗത്ത് വളര്‍ച്ചാ നിരക്ക് ഇടിയാന്‍ ഇടയാക്കുന്നത്. 2019ല്‍ 2.9 ശതമാനം വളര്‍ച്ചയായിരുന്നു സംഭവിച്ചതെങ്കില്‍ ഈ വര്‍ഷവും വലിയ കുതിപ്പ് ഉണ്ടാവില്ലെന്നാണ് ഐ.എം.എഫ് റിപോര്‍ട്ട് സൂചിപ്പിക്കന്നത്. ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച 3.3 ശതമാനത്തില്‍ ഒതുങ്ങുമെന്നാണ് ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കുന്നത്. 2021ല്‍ ചെറിയ പുരോഗതി ഉണ്ടാവാമെന്നും വളര്‍ച്ചാ നിരക്ക് 3.4വരെ എത്താമെന്നുമാണ് കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."