കേരളത്തില്‍ മൂന്നു മൊബൈല്‍ഫോണ്‍ നിര്‍മാണ പാര്‍ക്കുകള്‍
തിരുവനന്തപുരം: വിവരസാങ്കേതിക മേഖലയില്‍ സംസ്ഥാനത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു മൊബൈല്‍ഫോണ്‍ നിര്‍മാണ പാര്‍ക്കുകള്‍ ഉള്‍പ്പെടെ 12 ഹാര്‍ഡ് വെയര്‍ പാര്‍ക്കുകള്‍ കേരളത്തില്‍ സ്ഥാപിക്കുമെന്ന് ഗവര്‍ണര്‍. റോബോട്ടിക്സിനു പ്രാധാന്യം നല്കിക്കൊണ്ടു ജാപ്പനീസ് ആന്റ് കൊറിയന്‍ ഇന്‍ഡസ്ട്രിയല്‍ ക്ലസ്റ്റര്‍ കോഴിക്കോട് സ്ഥാപിക്കുമെന്നും അദ്ദേഹം നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
2020ഓടെ ഒരു ലക്ഷം ഐ.ടി തൊഴിലുകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇന്‍ഫോ പാര്‍ക്കിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. കൂടാതെ കോഴിക്കോട് സൈബര്‍ പാര്‍ക്കിന്റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോട്ടയത്തിന്റെ(ഐ.ഐ.ഐ.ടി.കെ) നിര്‍മാണം അടുത്ത വര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തിയാക്കും. കെല്‍ട്രോണിന്റെ പുനരുദ്ധാരണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പ്രൊഫഷനല്‍ ടാലന്റ് സെര്‍ച്ച് സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."