HOME
DETAILS
MAL
നിഷ്ക്രിയത്വത്തിന്റെ പാരമ്യത: കുഞ്ഞാലിക്കുട്ടി
backup
February 23 2017 | 19:02 PM
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം സര്‍ക്കാര്‍ നിഷ്ക്രിയത്വത്തിന്റെ പാരമ്യതയാണെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഗൗരവ പ്രശ്നങ്ങളൊന്നും തന്നെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടില്ല.
സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കാത്ത നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയത്. ബജറ്റ് പ്രസംഗം പോലെ എല്ലാ വകുപ്പുകളും സ്പര്‍ശിച്ചു കടന്നു പോവുകയാണ് നയപ്രഖ്യാപനത്തില്‍ ചെയ്തത്.
കേരളം നേരിടുന്ന കാതലായ വിഷയങ്ങളില്‍ യാതൊരു വിധ ഊന്നലും നല്‍കിയിട്ടില്ല. വരള്‍ച്ച പോലെയുള്ള ഗൗരവമായ വിഷയങ്ങളില്‍ സന്ദര്‍ഭത്തിനനുസരിച്ച് ഉയര്‍ന്ന് ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."