HOME
DETAILS
MAL
ബംഗ്ലാദേശില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന 900 പേര് കസ്റ്റഡിയില്‍
backup
June 11 2016 | 02:06 AM
ധാക്ക: ബംഗ്ലാദേശില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന 900 പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ മതേതര, ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള 40 ഓളം പേര് കൊല്ലപ്പെട്ട അക്രമങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്. പാബ്നാ ജില്ലയില്‍ 60 വയസുള്ള ഒരു ഹിന്ദു സന്യാസി ഇന്നലെ കൊല്ലപ്പെട്ടിരുന്നു.
തീവ്രവാദികള്‍ നടത്തിയതെന്ന് കരുതുന്ന അക്രമങ്ങളില്‍പ്പെട്ട് കഴിഞ്ഞ ആഴ്ചയില്‍ തീവ്രവാദി വിരുദ്ധ പൊലിസ് ഓഫിസറടക്കം നിരവധി പേര് വധിക്കപ്പെട്ടിരുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് പൊലിസ് 900 പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയയ്ത ശേഷ ം വിട്ടയക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."