പെരിയാറിനെതിരായ പരാമര്‍ശം: മാപ്പു പറയില്ലെന്ന് രജനീകാന്ത്
ചെന്നൈ: ദ്രാവിഡ രാഷ്ട്രീയാചാര്യന് പെരിയോര്‍ ഇ.വി രാമസാമിയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് നടന് രജനീകാന്ത്. പെരിയാറിനെ അപമാനിച്ചതില്‍ രജനീകാന്ത് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ദ്രാവിഡ വിടുതലൈ കഴകം പരാതി നല്‍കിയിരുന്നു. മാത്രമല്ല, വിവിധ സംഘടനകള്‍ തമിഴ്നാട്ടില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവത്തില്‍ മാപ്പു പറയില്ലെന്ന് രജനീകാന്ത് വ്യക്തമാക്കിയത്.
പെരിയാര്‍ വിഷയത്തില്‍ തെറ്റായ ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ല. താന്‍ വായിച്ചറിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞതെന്നും രജനീകാന്ത് പറഞ്ഞു.
ഈ മാസം പതിനാലിനു ചെന്നൈയില്‍ തമിഴ് മാസികയായ തുഗ്ലക്കിന്റെ 50-ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കവേയായിരുന്നു രജനികാന്തിന്റെ വിവാദ പരാമര്‍ശം. 1971ല്‍ സേലത്ത് അന്ധവിശ്വാസത്തിനെതിരെ പെരിയോറിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ രാമന്റെയും സീതയുടെയും നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും തുഗ്ലക് മാത്രമാണ് ഇതു പ്രസിദ്ധീകരിച്ചതെന്നുമാണ് രജനി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."