HOME
DETAILS
MAL
തമിഴ്നാട് വിശ്വാസവോട്ടെടുപ്പില്‍ അധികാരദുര്വിനിയോഗമുണ്ടായി: പുതുച്ചേരി മുഖ്യമന്ത്രി
backup
February 23 2017 | 19:02 PM
പുതുച്ചേരി: തമിഴ്നാട്ടില്‍ എടപ്പാടി പളനിസാമി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചത് അധികാരം ദുരുപയോഗം ചെയ്താണെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി. വിശ്വാസവോട്ടെടുപ്പില്‍ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പുതുച്ചേരിയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.എം.കെക്കു പുറമെ കോണ്‍ഗ്രസും മുസ്ലിം ലീഗും വിശ്വാസവോട്ടെടുപ്പ് കുറ്റമറ്റതാക്കാന്‍ രഹസ്യബാലറ്റിലൂടെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അനുവദിക്കാതിരുന്നത് അധികാരദുര്‍വിനിയോഗത്തിന് വേണ്ടിയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഒരുദിവസം തമിഴ്നാട്ടില്‍ സത്യവും നീതിയും പുലരുമെന്നും നാരായണസാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."