അടുത്ത യു.എസ് പ്രസിഡന്റാകാന്‍ യോഗ്യ ഹിലരിയെന്ന് ഒബാമ
ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ്് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയാകുന്ന ഹിലരി ക്ലിന്റന് പരസ്യ പിന്തുണയുമായി പ്രസിഡന്റ് ബരാക് ഒബാമ. തന്റെ പിന്‍ഗാമിയാവാന്‍ ഏറ്റവും യോഗ്യയായ വ്യക്തി ഹിലരിയാണെന്ന് ഒബാമ പറഞ്ഞു. ഹിലരിക്ക് വേണ്ടി ഉടന്‍ പ്രചരണ രംഗത്തിറങ്ങും. ജൂണ്‍ 15 ന് വിസ്‌കോണ്‍സനില്‍ ഹിലരിയുടെ തിരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ താന്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.ഹിലരിയും സാന്‍ഡേഴ്‌സും തമ്മില്‍ പ്രൈമറിയില്‍ പല അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രണ്ടുപേരും രാജ്യത്തിന്റെ പുരോഗതിക്കായി അഹോരാത്രം പ്രവര്‍ത്തിക്കുന്നവരാണെന്നും ഒബാമ വ്യക്തമാക്കി. ഇലക്ഷനില്‍ നിന്നും പിന്മാറിയ ബെര്‍ണി സാന്‍ഡേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെ ഒബാമ അനുമോദിയ്ക്കുകയും യുവതലമുറയെ ആകര്‍ഷിക്കാനും കൂടെ നിര്‍ത്താനും ബെര്‍ണി സാന്‍ഡേഴ്‌സിനു കഴിഞ്ഞത് ഡെമോക്രാറ്റി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ ഏറെ സഹായകമാവുമെന്നും കൂട്ടി ചേര്‍ത്തു.
'അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കുന്ന ഹിലാരി ക്ലിന്റന് എല്ലാ വിജയാശംസകളും നേരുന്നു 'ഒബാമ പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഔദ്യോഗിക പാര്‍ട്ടിയില്‍ നിന്ന് മത്സരിയ്ക്കുന്ന ആദ്യ വനിതയായ ഹിലരി തന്നെയാണ് അമേരിക്ക കണ്ടതില്‍ ഏറ്റവും നല്ല പ്രസിഡന്റാകാന്‍ അര്‍ഹതയുളള വ്യക്തിയെന്ന് ഒബാമ കൂട്ടി ചേര്‍ത്തു. ഒബാമയുടെ പരസ്യ പിന്തുണക്കെതിരേ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. അടുത്ത നാലു വര്‍ഷം കൂടി പ്രസിഡന്റായി തുടരാനാണ് ഒബാമയുടെ ആഗ്രഹമെന്ന് ട്രംപ് വിമര്‍ശിച്ചു. ഒബാമയുടെ പിന്തുണ തനിച്ച് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് ഹിലരി പ്രതികരിച്ചു.
2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയോട് മത്സരിച്ച് പരാജയപ്പെട്ട ഹിലരിയെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു.
കഴിഞ്ഞ സൂപ്പര്‍ ചൊവ്വയില്‍ നടന്ന ആറ് പ്രൈമറികളില്‍ നാലെണ്ണത്തില്‍ ഹിലരിയും രണ്ടെണ്ണത്തില്‍ ബേണി സാന്‍ഡേഴ്‌സും വിജയിച്ചിരുന്നു. ജൂലൈയില്‍ നടക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷനിലാണ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."