ബംഗ്ലാദേശി പെണ്‍കുട്ടികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അനിശ്ചിതത്വത്തില്‍
കോഴിക്കോട്: വിവിധ കേസുകളില്‍പ്പെട്ട ഇരകളായ ബംഗ്ലാദേശ് പെണ്‍കുട്ടികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അധികൃതരുടെ താല്പര്യക്കുറവ് മൂലം അനിശ്ചിതത്വത്തില്‍.
എട്ടുവര്‍ഷമായി നീതി ലഭിക്കാതെ കോഴിക്കോട് വെള്ളിമാട്കുന്നിലെ മഹിളാമന്ദിരത്തില്‍ കഴിയുന്ന മൂന്ന് ബംഗ്ലാദേശി പെണ്‍കുട്ടികളും ഗവ. ആഫ്റ്റര്‍കെയര്‍ ഹോമിലെ പെണ്‍കുട്ടിയുമാണ് മടക്കയാത്ര തീരുമാനമാവാതെ കഴിയുന്നത്. ഗവ. മഹിളാ മന്ദിരത്തിലെ മൂന്ന് ബംഗ്ലാദേശി പെണ്‍കുട്ടികള്‍ എത്തിയിട്ട് ഏഴും, എട്ടും വര്‍ഷമായി. പട്ടിണിയായ വീട്ടുകാരെ സംരക്ഷിക്കാനാണ് രണ്ടുപേരും കേരളത്തിലെത്തിയത്.
ജോലിസ്ഥലങ്ങളിലെ പീഡനങ്ങള്‍ സഹിക്കാതെ രക്ഷപ്പെട്ട് മഹിളാമന്ദിരത്തിലെത്തുകയായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി, കല്പകഞ്ചേരി സ്റ്റേഷനുകളില്‍ പൊലിസ് അന്വേഷണവും മഞ്ചേരി കോടതിയില്‍ കേസും നടക്കുന്നുണ്ട്.
ഗവ. ആഫ്റ്റര്‍ കെയര്‍ ഹോമിലെ പെണ്‍കുട്ടി എത്തിയിട്ട് രണ്ടുവര്‍ഷമായെങ്കിലും ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ബംഗ്ലൂരിലും കോഴിക്കോട്ടുമായി കേസന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്.
എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകാതെ ഇവരെ നാട്ടിലേക്കയച്ചാലുണ്ടാവുന്ന ബുദ്ധിമുട്ടു കണക്കിലെടുത്താണ് നടപടികളോട് അധികൃതര്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നത്.
പെണ്‍കുട്ടികളെ ഇവിടെ പിടിച്ചുവയ്ക്കേണ്ടതില്ലെന്നും സമന്‍സ് അയച്ചാല്‍ കോടതി നടപടികള്‍ക്ക് ഹാജരായാല്‍ മതിയെന്നും മലപ്പുറം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും എഴുതി നല്‍കിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനക്കമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."