തദ്ദേശ തെരഞ്ഞെടുപ്പ്: മുംബൈയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല
മുംബൈ: വാശിയേറിയ മത്സരം നടന്ന ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ബി.ജെ.പി സഖ്യമുപേക്ഷിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ശിവസേന 84 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ബി.ജെ.പി 82 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 2012ലെ തെരഞ്ഞെടുപ്പില്‍ 52 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് 31 എണ്ണം മാത്രമാണ് നിലനിര്‍ത്താനായത്. എന്‍.സി.പി ഒന്‍പതും എസ്.പി ആറും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ഏഴും ഓള്‍ ഇന്ത്യാ ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ മൂന്നും സീറ്റുകള്‍ നേടി. നാല് സീറ്റില്‍ സ്വതന്ത്രര്‍ വിജയിച്ചു. 1997നുശേഷം ഇതാദ്യമായാണ് ശിവസേനയും ബി.ജെ.പിയും സഖ്യമില്ലാതെ മത്സരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 114 സീറ്റുകളാണ് വേണ്ടത്.
താനെയില്‍ തെരഞ്ഞെടുപ്പ് നടന്ന 119 സീറ്റുകളില്‍ 60 എണ്ണം നേടി ശിവസേന ഒന്നാമതെത്തി. എന്‍.സി.പി 31 സീറ്റുകളുമായി രണ്ടാമതെത്തിയപ്പോള്‍ 21 സീറ്റുകളുമായി ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ കോണ്‍ഗ്രസിന് മൂന്നും സ്വതന്ത്രന്മാര്‍ക്ക് നാലും സീറ്റുകള്‍ ലഭിച്ചു.
പുനെയില്‍ തെരഞ്ഞെടുപ്പ് നടന്ന 146 സീറ്റുകളില്‍ 92 സീറ്റുകള്‍ നേടി ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തി. എന്‍.സി.പി 29ഉം ശിവസേന 11ഉം കോണ്‍ഗ്രസ് ഒന്‍പതും സീറ്റുകള്‍ നേടി.
പ്രിംപ്രി ചിന്‍ചുവാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ 78 സീറ്റുകള്‍ നേടി ബി.ജെ.പിയാണ് ഒന്നാമത്. 35 സീറ്റുകള്‍ നേടി എന്‍.സി.പിയും ഒന്‍പത് സീറ്റുകളുമായി ശിവസേനയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഇവിടെ ഒരു സീറ്റില്‍പോലും കോണ്‍ഗ്രസിന് വിജയിക്കാനായില്ല.
നാസികില്‍ 118 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 63ഉം ശിവസേനക്ക് 34ഉം സീറ്റുകള്‍ ലഭിച്ചു. ആറ് സീറ്റുകള്‍ വീതം കോണ്‍ഗ്രസും എന്‍.സി.പിയും നേടി. നാഗ്പൂര്‍ കോര്‍പറേഷനില്‍ 119 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 91 സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 23ഉം എന്‍.സി.പി ഒന്നും സീറ്റുകള്‍ ലഭിച്ചു. ചില കോര്‍പറേഷന്‍ വാര്‍ഡുകളിലെയും 25 ജില്ലാ പരിഷത്തുകളിലെയും ഫലം ഇനിയും പുറത്തുവരാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."