HOME
DETAILS
MAL
ഇന്തോനേഷ്യയിൽ നിന്നും ബൈക്കിൽ യാത്ര ചെയ്ത് പിതാവും മകനും മക്കയിലെത്തി
backup
January 21 2020 | 09:01 AM
ജിദ്ദ: ഇന്തോനേഷ്യയിൽ നിന്നും ബൈക്കിൽ യാത്രചെയ്ത് പിതാവും മകനും മക്കയിലെത്തി. ഇന്തോനേഷ്യൻ യാത്രികനായ 'ലെലേക്കും നാലുവയസുകാരനും എട്ടു മാസത്തോളം നീണ്ട യാത്രക്കിടെ പത്തു രാജ്യങ്ങൾ താണ്ടിയാണ് ഇരുവരും കഴിഞ്ഞ ദിവസം പുണ്യഭൂമിയിലെത്തിയത്. ഏറെ കാലം നീണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് താനും മകനും ബൈക്കിൽ മക്കയിലേക്ക് യാത്ര തിരിച്ചതെന്ന് യുവാവ് പറഞ്ഞു. യാത്രക്കിടെ നിരവധി പ്രയാസങ്ങൾ നേരിട്ടു. എട്ടു മാസത്തിനിടെ ഇരുപതിനായിരത്തോളം കിലോമീറ്റർ ദൂരമാണ് ബൈക്കിൽ താണ്ടിയത്.
പുണ്യഭൂമി സന്ദർശിക്കുകയെന്ന സ്വപ്നം സാക്ഷാൽക്കരിക്കുകയും കടന്നുപോകുന്ന രാജ്യങ്ങളിലെ സംസ്കാരങ്ങളും ആചാരങ്ങളും അടുത്തറിയുകയുമാണ് ബൈക്ക് യാത്രയിലൂടെ ലക്ഷ്യമിട്ടതെന്നും യുവാവ് പറഞ്ഞു. ഇന്തോനേഷ്യയിലെ 'ജംബി' സിറ്റിയിൽ നിന്നാണ് ഇവർ മക്കയിലേക്ക് പുറപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."