HOME
DETAILS
MAL
യമന്‍ പുനരുദ്ധാരണത്തിന് സഊദി 10 ബില്യന്‍ ഡോളര്‍ നല്കി
backup
February 23 2017 | 19:02 PM
റിയാദ്: യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ യമന്റെ പുനരുദ്ധാരണത്തിനായി സഊദി അറേബ്യ 10 ബില്യന്‍ ഡോളര്‍ സംഭാവന നല്‍കിയതായി യമന്‍ പ്രസിഡന്റ് അബ്ദുറബ് അല്‍ ഹാദി പറഞ്ഞു. ബുധനാഴ്ച്ച ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എട്ട് ബില്യന്‍ ഡോളര്‍ യമന്റെ പുനരുദ്ധാരണത്തിനും രണ്ട് ബില്യന്‍ ഡോളര്‍ യമന്‍ സെന്‍ട്രല്‍ ബാങ്കിനുമാണു നല്‍കിയത്. യമന്‍ പ്രധാനമന്ത്രി ഡോ. അഹ്മദ് ഉബൈദ് ബിന്ദാര് ഏദന്‍, തായിസ്, സന്‍ആ, ലാഹിജ്, അബിന്‍, അല്‍ ദാലി, ഷാബാഹ്, അല്‍ബൈദ, സുകോത്ര തുടങ്ങിയ പ്രവിശ്യാ ഗവര്‍ണര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."