HOME
DETAILS

രാജ്യാന്തര കുറ്റകൃത്യങ്ങള്‍ തടയാന്‍ യു.എ.ഇ ആസ്ഥാനമായി പുതിയ കൂട്ടായ്മ

  
backup
February 23 2017 | 19:02 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d




ദുബൈ: സംഘടിത രാജ്യാന്തര കുറ്റകൃത്യങ്ങള്‍ തടയുന്നതിന് യു.എ.ഇ ആസ്ഥാനമായി പുതിയ അന്താരാഷ്ട്ര കൂട്ടായ്മ രൂപംകൊണ്ടു. യൂറോപ്പിലും ആഫ്രിക്കയിലും ഗള്‍ഫിലുമുള്ള ഏഴുരാഷ്ട്രങ്ങള്‍ ചേര്‍ന്നാണു പുതിയ കൂട്ടായ്മ രൂപീകരിച്ചത്. യു.എ.ഇയുടെ തലസ്ഥാനമായ അബൂദബിയായിരിക്കും സുരക്ഷാസഖ്യത്തിന്റെ തലസ്ഥാനമെന്നു സഖ്യരാഷ്ട്ര പ്രതിനിധികളുടെ സാന്നിധ്യത്തില്‍ യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ബിന്‍ ആല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ചു.
ഫ്രാന്‍സ്, യു.എ.ഇ, ഇറ്റലി, സ്‌പെയിന്‍, സെനഗല്‍, യു.കെ, ബഹ്‌റൈന്‍, മൊറോക്കോ എന്നിവയാണു സഖ്യസേനയിലെ അംഗങ്ങള്‍. യു.എ.ഇയും ഫ്രാന്‍സുമാണ് കൂട്ടായ്മക്കു മുന്‍കൈയെടുത്തത്.
സംഘടിതവും രാജ്യാന്തരവുമായ കുറ്റകൃത്യങ്ങള്‍ നേരിടുക, അവ മുന്‍കൂട്ടി തടയാനുള്ള നടപടികള്‍ സ്വീകരിക്കുക, സുരക്ഷാ സുസ്ഥിരത ഉറപ്പുവരുത്തുക, ജനക്ഷേമം സാധ്യമാക്കുക എന്നിവയാണു കൂട്ടായ്മയുടെ ലക്ഷ്യം. പൊലിസ്, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയില്‍ പരസ്പര സഹകരണം സാധ്യമാക്കി രാജ്യാന്തര സുരക്ഷയ്ക്കും സമാധാനത്തിനും പിന്തുണ നല്‍കും. ഇതിനായി അംഗരാഷ്ട്രങ്ങള്‍ പരസ്പരം വിവരങ്ങള്‍ കൈമാറും. സുരക്ഷാകാര്യങ്ങളില്‍ മികച്ച പരിശീലനങ്ങള്‍ സാധ്യമാക്കുകയും ഇതിനായി വിദഗ്ധ സഹായം പങ്കുവയ്ക്കുകയും ചെയ്യും.
എല്ലാ തരത്തിലുമുള്ള കുറ്റകൃത്യങ്ങളും തടയുന്നതിനു പ്രാദേശികമായും മേഖലാതലത്തിലും രാജ്യാന്തരതലത്തിലും യു.എ.ഇ നിരന്തര പരിശ്രമത്തിലാണെന്ന് ശൈഖ് സെയ്ഫ് പറഞ്ഞു.
സുരക്ഷാരംഗത്തെ പുതിയ ഭീഷണികള്‍ കൂടുതല്‍ അന്താരാഷ്ട്ര മാനമുള്ളവയാണ്. അവയെ നേരിടാന്‍ രാജ്യാന്തര തലത്തിലുള്ള പരസ്പര സഹകരണം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, സെനഗല്‍ ആഭ്യന്തര മന്ത്രി അബ്ദുല്ല ദൗദ ദിയലോ, ഇറ്റലി പൊലിസ് സെന്‍ട്രല്‍ ഡയരക്ടര്‍ പെര്‍ഫെക്ട് ഫിലിപ്പൊ ഡിസ്‌പെന്‍സ, സ്പാനിഷ് അംബാസഡര്‍ യൂജിനിയൊ സെലറിക്, മൊറോക്കോ ആഭ്യന്തര മന്ത്രി നൂറുദ്ദീന്‍ ബൂതായിബ് എന്നിവരും സഖ്യകക്ഷി രൂപീകരണ പ്രഖ്യാപനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  20 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  25 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago