HOME
DETAILS
MAL
നേതാക്കളുടെ പേരില്ല; ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത് ബസ് ഷെല്‍ട്ടര്‍
backup
January 21 2020 | 10:01 AM
കോഴിക്കോട്: സി.എ.എക്കെതിരായ പ്രതിഷേധങ്ങള്‍ പല രീതിയിലും നടക്കുമ്പോള്‍ വി.ടി ബല്‍റാം എം.എല്‍.എ തന്റെ മണ്ഡലത്തില്‍ നിര്‍മിച്ച ബസ് ഷെല്‍ട്ടറില്‍ വേറിട്ടൊരു രീതി പരീക്ഷിച്ചിരിക്കുകയാണ്. ഷെല്‍ട്ടറിലെ ശിലാഫലകത്തില്‍ വ്യക്തികളുടെ പേരിന് പകരം ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം സ്വര്‍ണ്ണ ലിപികളില്‍ ആലേഖനം ചെയ്തിരിക്കുകയാണ്. മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കും മാതൃകയാക്കാവുന്നതാണ് ഈ രിതി. കൂറ്റനാട് തൃത്താല റോഡില്‍ എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ബസ് ഷെല്‍റ്റര്‍ ഉദ്ഘാടനം ചെയ്ത് ചിത്രം എം.എല്‍.എ തന്നെ ഫെയ്സ്ബുക്കില്‍ കുറിപ്പോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."