റോഡിന് കുറുകെ സ്ഥാപിച്ച വൈദ്യുതവേലി പൊളിക്കാന്‍ ഉത്തരവ്
ചേരമ്പാടി: ചേരങ്കോട് പഞ്ചായത്തിലെ കൊളപ്പള്ളി മലപ്പെട്ട് ഗ്രാമത്തില്‍ റോഡിന് കുറുകെ സ്ഥാപിച്ച വൈദ്യുതി വേലി പൊളിച്ച് മാറ്റണമെന്ന് പന്തല്ലൂര്‍ തഹസില്‍ദാര്‍ ഗോപാലകൃഷ്ണന്‍ നിര്‍ദേശം നല്‍കി. സ്വകാര്യ വ്യക്തിയാണ് വേലി സ്ഥാപിച്ചിരിക്കുന്നത്. റോഡിന് കുറുകെ വേലി സ്ഥാപിച്ചത് കാരണം ആദിവാസികളുള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് ഇതുവഴി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. തോട്ടംത്തൊഴിലാളികള്‍ അടക്കമുള്ള ധാരാളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് കാട്ടാനകളെ പ്രതിരോധിക്കാന്‍ റോഡിന് കുറുകെ വൈദ്യുതി വേലി സ്ഥാപിച്ചത് നാട്ടുകാര്‍ക്ക് ദുരിതമായി മാറിയിരുന്നു. ചികിത്സയടമുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ഈ റോഡാണ് ഉപയോഗിച്ചിരുന്നത്. ഈ റോഡാണ് ചിലര്‍ കൊട്ടിയടച്ചത്. ഇതേതുടര്‍ന്ന് നാട്ടുകാര്‍ തഹസില്‍ദാറിന് പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് വേലി പൊളിച്ച് മാറ്റാന്‍ അധികൃതര്‍ ഉത്തരവിട്ടത്. പൊളിച്ച് മാറ്റിയില്ലെങ്കില്‍ ബന്ധപ്പെട്ടവരുടെ പേരില്‍ നടപടി എടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."