മൂഴിമല പ്രദേശത്ത് കുരങ്ങു ശല്യം രൂക്ഷം
പുല്‍പ്പള്ളി: പഞ്ചായത്തിലെ മൂഴിമല പ്രദേശത്ത് കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടി പ്രദേശവാസികള്‍. കഴിഞ്ഞ ദിവസം കൂട്ടമായെത്തിയ കുരങ്ങുകള്‍ കാര്‍ഷിക വിളകളും പച്ചക്കറിയും നശിപ്പിച്ചതിന് പുറമെ വീടുകളില്‍ കയറി ഭക്ഷ്യവസ്തുക്കളും ഗൃഹോപകരണങ്ങളും നശിപ്പിച്ചു. വാനരശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടുത്തുകാര്‍. രാവിലെ ജോലിക്ക് പോകുന്ന വീട്ടുകാര്‍ തിരിച്ചു വരുമ്പോള്‍ കാണുന്നത് വീടിന്റെ പരിസരത്തും മറ്റും വാനരപ്പട വിഹരിക്കുന്നതാണ്. കിഴക്കേതുണ്ടത്തില്‍ മേരിയുടെ വീട്ടില്‍ കയറിയ കുരങ്ങന്മാര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ധാന്യങ്ങളും പഴങ്ങളും ഭക്ഷിക്കുകയും വീടിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഓട് ഇളക്കിമാറ്റി വീടിനകത്ത് പ്രവേശിച്ച വാനരന്മാര്‍ അരിച്ചാക്കും പിണ്ണാക്ക് ചാക്കും പൊട്ടിച്ചു. മുട്ട, പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കളൊന്നും ബാക്കിവച്ചില്ല. വീടിന് പുറത്തുള്ള കുളിമുറിയുടെ മേല്‍ക്കൂരയും തകര്‍ത്തിട്ടുണ്ട്. സംഭവ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുരങ്ങന്മാരെ ഉടനെ കൂടുവച്ച് പിടികൂടുമെന്ന് പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."