സദാചാര ഗുണ്ടായിസം ആത്മഹത്യയില്‍ കലാശിച്ചു; പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയേക്കും
കൊല്ലം: ഓച്ചിറ അഴീക്കല്‍ ബീച്ചില്‍ ഇക്കഴിഞ്ഞ 16ന് വാലന്റെയ്ന്‍ ദിനത്തില്‍ യുവാവിനും പെണ്കുട്ടിക്കുമെതിരേ ഒരു സംഘം സദാചാര ഗുണ്ടകള്‍ നടത്തിയ പീഢനത്തിനിരയായ യുവാവ് ആത്മഹത്യചെയ്തതോടെ പ്രതികള്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തേക്കും. പാലക്കാട് സ്വദേശിയായ യുവാവാണ് ഇന്നലെ വീടിനു സമീപം ആത്മഹത്യ ചെയ്തത്. അഴീക്കല്‍ ബീച്ചിലെത്തിയ യുവാവിനെയും യുവതിയെയും മര്‍ദിക്കുകയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ അഞ്ചുപേര്‍ പിടിയിലായിരുന്നു. പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ കുറ്റിക്കാട്ടിലേക്കുപോയ പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങാതെ വന്നപ്പോഴാണ് അനാശാസ്യക്കാരാക്കിയതെന്ന് കാട്ടി പാലക്കാട് സ്വദേശിയായ യുവാവും ശൂരനാട് സ്വദേശിനിയായ യുവതിയും പൊലിസിന് മൊഴി നല്‍കിയിരുന്നു.
യുവാവിനെയും യുവതിയെയും മര്‍ദിക്കുകയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ അഞ്ചുപേര്‍ പിടിയിലായിരുന്നു. കേസില്‍ ഉള്‍പ്പെട്ട രണ്ട് പേര് സി.പി.എം പ്രവര്‍ത്തകരും ഒരാള്‍ ബി.ജെ.പി.ക്കാരനുമാണ്. അഴീക്കല്‍ പുതുമണ്ണേല്‍ അഭിലാഷ് എന്ന സുഭാഷ്(33), കായംകുളം എരുവ മണലൂര്‍ തറയില്‍ ധനേഷ് (30), അഴീക്കല്‍ പുതുവേല്‍ ബിജു (42) എന്നിവരുള്‍പ്പെട്ടവരാണ് പിടിയിലായിരുന്നത്. അഴീക്കല്‍ ബീച്ചിലും പരിസരത്തും സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായിട്ടും പൊലിസ് നടപടിയെടുക്കാതെ വന്നതോടെയാണ് സദാചാര ഗുണ്ടായിസം വ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."