ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധിക്കും
കല്‍പ്പറ്റ: ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം എര്‍പ്പെടുത്താന്‍ ഡി.ടി.പി.സിക്ക് നിര്‍ദേശം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍. ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ടാസ്‌ക്‌ഫോഴ്‌സ് യോഗത്തിലാണ് തീരുമാനം. മിഷന്‍ പ്രവര്‍ത്തനങ്ങളും സന്ദേശങ്ങളും ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള ബോധവല്‍ക്കരണ പ്രചാരണ വാഹനം ഹരിതായനം ജനുവരി 13 മുതല്‍ 16 വരെ ജില്ലയില്‍ പര്യടനം നടത്തും. ഇതിന്റെ വിജയകരമായ സംഘാടനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം ആസൂത്രണം ചെയ്തു. 'ബഹുജന പങ്കാളിത്തത്തോടെ മാലിന്യ പരിപാലനം' എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന മിഷന്‍ ക്ലീന്‍ വയനാടിനായി മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ പരിപാലന സേന രൂപീകരിച്ചിട്ടുണ്ട്. സേനയിലുള്‍പ്പെട്ട കണ്‍വീനര്‍മാരുടെ പരിശീലനം ഉടന്‍ പൂര്‍ത്തിയാക്കും. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 18 തോടുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തുടര്‍പ്രവര്‍ത്തനമെന്ന നിലയില്‍ തദ്ദേശസ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തില്‍ ജനുവരി 21നും 27നുമിടയില്‍ ജില്ലാതലത്തില്‍ ശില്‍പശാല നടത്തും. ഫെബ്രുവരിയില്‍ സംസ്ഥാന ശില്‍പശാല ജലസംഗമം എന്ന പേരില്‍ സംഘടിപ്പിക്കും. നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ പുരോഗതി യോഗം അവലോകനം ചെയ്തു. പൂര്‍ത്തിയാവാനുള്ള മാസ്റ്റര്‍പ്ലാനുകള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. കബനിയുടെയും കൈവഴികളുടെയും പുനരുജ്ജീവനം വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചു.
ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ്, ചെറുകിട ജലസേചന വിഭാഗം, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ നേതൃത്വത്തില്‍ ഇതിനായി കര്‍മപദ്ധതി തയാറാക്കും. ഹരിത ഭവനം പദ്ധതി നിര്‍വഹണത്തിനായി സമിതി രൂപീകരിച്ചു. ചെറുകിട നാമമാത്ര കര്‍ഷകരില്‍ ജൈവപച്ചക്കറി കൃഷി, മഴവെള്ള സംരക്ഷണം എന്നിവ പ്രോത്സാഹിക്കുകയാണ് ഹരിതഭവനം പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി അനുയോജ്യമായ ഏത് അളവിലുമുള്ള ഭൂഭാഗത്ത് മനുഷ്യനിര്‍മിത ചെറു ഭവനങ്ങള്‍ നിര്‍മിക്കുന്ന പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കാന്‍ യോഗം ചര്‍ച്ച ചെയ്തു. ഓരോ തദ്ദേശഭരണ സ്ഥാപനത്തിന്റെയും പരിധിയില്‍ വരുന്ന എത് പ്രദേശത്തും പച്ചത്തുരുത്തുകള്‍ നിര്‍മിക്കാമെന്നാണ് നിര്‍ദേശം. യോഗത്തില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബി.കെ സുധീര്‍കിഷന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."