കോട്ടനാട് എസ്റ്റേറ്റ് നാല് റോഡുകള്‍ വിട്ടുനല്‍കി
മേപ്പാടി: കോട്ടനാട് എസ്റ്റേറ്റിലെ വഴിതര്ക്കത്തിന് ഭാഗിക പരിഹാരം. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദിന്റെ അധ്യക്ഷതയില്‍ നടന്ന ജനകീയ കമ്മിറ്റി യോഗത്തിലാണ് പ്രദേശവാസികള്‍ ഉപയോഗിച്ച് വന്നിരുന്ന നാല് റോഡുകള്‍ വിട്ടു നല്കാന് തീരുമാനമായത്. സ്കൂള്‍ റോഡ്, ലീഫ് ഷെഡ്, ഇരുപത് സെന്റ്, 46 മാനിവയല്‍ റോഡ് എന്നിവയാണ് എസ്റ്റേറ്റ് വിട്ടുനല്കിയത.് വര്‍ഷങ്ങളായി എസ്റ്റേറ്റില്‍ വഴി തര്‍ക്കം നിലനിന്നിരുന്നു.
ജനകീയ കമ്മിറ്റി രൂപീകരിച്ച് റോഡ് സംബന്ധിച്ച് മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടന്നു വരികയായിരുന്നു. ഇതിനിടയില്‍ യുവ ജനതാദള്‍ പ്രവര്‍ത്തകര്‍ എസ്റ്റേറ്റ് അടച്ച് കെട്ടിയ റോഡ് പൊളിച്ചു നീക്കി. തുടര്‍ന്ന് പൊളിച്ചു നീക്കിയ ഭാഗം കോടതി ഉത്തരവിന്റെ ബലത്തില്‍ അങ്കണവാടി അമ്പലകുളം റോഡ് എസ്റ്റേറ്റ് അടച്ചു കെട്ടി. ഈ റോഡ് ഒഴികെയുള്ള ബാക്കിയുള്ള റോഡുകള്‍ വിട്ടുകൊടുക്കാനാണ് കഴിഞ്ഞദിവസത്തെ യോഗത്തില്‍ ധാരണയായത്. വാര്‍ഡ് മെംബര്‍ പ്രതീജ പ്രതീപ് ശിവകുമാര്‍, എം.സി ബോപയ്യ, ചെയര്മാന് കാസിം, വിനോദ് കുമാര്‍, പി.കെ അനില്‍കുമാര്‍, ബി. സുരേഷ് ബാബു, പി. കോമു യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."