HOME
DETAILS
MAL
അട്ടപ്പാടി മലനിര കത്തുന്നു; തീയണക്കാനാളില്ല
backup
February 23 2017 | 20:02 PM
മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ മലനിരകള്‍ കത്തിയമരുന്നു. മല്ലീശ്വരന് മുടിയുടെ താഴ്വരയാണ് ദിവസങ്ങളായി അടിക്കാടുകളും മറ്റും കത്തിയമരുന്നത്. ജനവാസം തീരെയില്ലാത്ത മലയില്‍ വന്മൃഗങ്ങള്ക്കാണ് ഏറെ ദുരിതമാവുന്നത്. അത്യപൂര്‍വ സസ്യജാലകങ്ങളുളള സൈലന്റ്വാലി മലനിരകളിലുള്പ്പെട്ട പ്രദേശമാണിത്. അതുകൊണ്ട് തന്നെ വന്‍തോതിലുളള ജൈവ സമ്പത്തിന്റെ നാശത്തിന് അഗ്നിബാധ കാരണമാവുമെന്നാണ് പ്രകൃതി സ്നേഹികളുടെ വിലയിരുത്തല്‍. തീയണക്കാനുളള കാര്യമായ ശ്രമങ്ങളുണ്ടായിട്ടില്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."