ജില്ലയിലെ മൂന്ന് മന്ത്രിമാര്‍ക്കും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല: അനില്‍ അക്കര എം.എല്‍.എ
വടക്കാഞ്ചേരി: തൃശൂര്‍ ജില്ലയിലെ ഉത്സവങ്ങള്‍ മൂന്ന് മന്ത്രിമാരും ചേര്‍ന്ന് ഭാഗിച്ചെടുത്തിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ഈ മന്ത്രി മാര്‍ക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും രാജി വച്ച് ഒഴിയുകയാണ് വേണ്ടതെന്നും അനില്‍ അക്കര എം.എല്‍.എ പറഞ്ഞു.
തൃശ്ശൂര്‍ പൂരം, ഉത്രാളിക്കാവ്, ആറാട്ടുപുഴ, മറ്റ് ചെറുപൂരങ്ങള്‍, പാവറട്ടി പെരുന്നാള്‍, കാളിയാറോഡ് നേര്‍ച്ച അടക്കമുള്ള മറ്റ് നേര്‍ച്ചകള്‍ എന്നിവിടങ്ങളിലെ ആഘോഷങ്ങള്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തെ പോലെ നടത്തുന്നതിന് ഉത്തരവിറക്കുന്നതിന് പകരം കൃഷി വകുപ്പുമന്ത്രിക്ക് തൃശ്ശൂര്‍ പൂരം നടത്തുന്നതിന് അനുമതി നല്‍കുകയും ബാക്കിയുള്ള ആഘോഷങ്ങള്‍ നടത്തേണ്ട എന്ന തീരുമാനം മറ്റ് രണ്ട് മന്ത്രിമാരും പങ്കിട്ടെടുക്കുകയായിരുന്നു. ദൈവ വിശ്വാസമില്ലാത്ത മൂന്ന് മന്ത്രിമാര്‍ക്കും ഒരേ നിലപാടാണ് ഉള്ളതെങ്കിലും തേക്കിന്‍കാടിന് ചുറ്റും നടക്കുന്നതിന് വേണ്ടിയാണ് തൃശ്ശൂര്‍ പൂരത്തിന് വേണ്ടി കൃഷി വകുപ്പുമന്ത്രി വാദിച്ചത്. തൃശ്ശൂരിലെ ആഘോഷങ്ങളുടെ ഭാഗമായുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും മച്ചാട് മാമാങ്കമെന്നോ തൃശ്ശൂര്‍ പൂരമെന്നോ വേര്‍തിരിവില്ലാതെ ഒരേ തീരുമാനം എടുക്കുകയാണ് ജനാധിപത്യ സര്‍ക്കാരും ജനകീയ മന്ത്രിമാരും ചെയ്യേണ്ടിയിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതേ വിഷയം ഉയര്‍ന്നു വന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തൃശ്ശൂരിലെത്തി ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് ആഘോഷങ്ങള്‍ മുടക്കമില്ലാതെ നടത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അത് നടപ്പാക്കുകയും ചെയ്തു.അത്തരത്തില്‍ ഇന്നത്തെ മുഖ്യമന്ത്രിപിണറായി വിജയന്‍ തൃശ്ശൂരിലെത്തി പൂരങ്ങളും ആഘോഷങ്ങളും മുടക്കമില്ലാതെ നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിരവധി തവണ മുഖ്യമന്ത്രിക്ക്് കത്ത് നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല.തൃശ്ശൂര്‍ പൂരം നടത്താനെടുത്ത മന്ത്രിസഭാ തീരുമാനം വിവേചനമില്ലാതെ സംസ്ഥാനത്ത് മുഴുവന്‍ നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വരണം.വടക്കാഞ്ചേരി മണ്ഡലത്തില്‍ പെട്ട കുറ്റിയങ്കാവ്, മച്ചാട് മാമാങ്കം, ഉത്രാളിക്കാവ് എന്നിവിടങ്ങളില്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ പ്രദേശത്തെ ജനങ്ങള്‍ ഇടതുമുന്നണിക്ക് എതിരായി വോട്ട് ചെയ്തതുകൊണ്ടാണെന്നും എം.എല്‍.എ ആരോപിച്ചു.തൃശ്ശൂര്‍ പൂരത്തിന് അനുമതി നല്‍കിയതുപോലെ ഉത്രാളിക്കാവ് അടക്കമുള്ള ആഘോഷങ്ങള്‍ക്ക് കൂടി അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ തിങ്കളാഴ്ച്ച ഹര്‍ജി നല്‍കുമെന്നും അനില്‍ അക്കര അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."