HOME
DETAILS
MAL
സര്‍ക്കാരിനെ വിരട്ടാമെന്ന് ആരും കരുതേണ്ട: മന്ത്രി എ.കെ ബാലന്‍
backup
January 21 2020 | 18:01 PM
കല്‍പ്പറ്റ: പൗരത്വ നിയമഭേദഗതി വിഷയത്തില്‍ സര്‍ക്കാരിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്ന് നിയമമന്ത്രി എ.കെ ബാലന്‍. വയനാട് ജില്ലാ പട്ടയ മേളയില്‍ പങ്കെടുക്കാനായി കല്‍പ്പറ്റയിലെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഇങ്ങിനെ പറഞ്ഞത്. രാജ്യത്തെ ദലിതരെയും ന്യൂനപക്ഷങ്ങളെയും കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ അടക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്‍പ് മൂന്നുതവണ കേന്ദ്രം കൊണ്ടുവന്ന നിയമങ്ങള്‍ക്കെതിരേ കേരളം പ്രമേയം പാസാക്കിയിട്ടുണ്ട്. നിലവിലെ വിഷയത്തില്‍ അന്തിമ തീരുമാനം സുപ്രിംകോടതിയാണ് പറയേണ്ടത്. ആരാണ് ശരിയെന്ന് കോടതി തീരുമാനിക്കട്ടെ.
സംസ്ഥാനത്ത് നിയമം നടപ്പിലാക്കേണ്ടത് മുഖ്യമന്ത്രിയുടെ തീരുമാനം അനുസരിച്ചാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."