വീടുകയറി ആക്രമണത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പടെ നാലു പേര്‍ക്ക് പരുക്ക്
ചാവക്കാട്: വട്ടേക്കാട് വീടുകയറി ആക്രണത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പടെ നാലു പേര്‍ക്ക് പരുക്ക്. പുതുവീട്ടില്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ പരീച്ചു (45), മകന്‍ അഫ്‌സല്‍ (26), അയല്‍ വാസി വലിയകത്ത് ഗഫൂറിന്റെ ഭാര്യ താഹിറ (49), മകന്‍ ജാസിര്‍ (26) എന്നിവര്‍ക്കാണ് പരുക്ക് പറ്റിയത്. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 11 മണിയോടെയാടെയാണ് സംഭവം.ഒട്ടോയിലും, രണ്ടു ബൈക്കുകളിലുമായി എത്തിയ സംഘമാണ് മുഹമ്മദ്കുട്ടിയുടെ വീടാണ് ആക്രമിച്ചത്. ഈ സമയം അഫ്‌സലും ജാസിറും വീട്ടില്‍ സംസാരിച്ചിരിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് സംഘം ഇവരെ അക്രമിച്ചതെന്നാണ് പരാതി.
സംഘം ആക്രമിക്കുമ്പോള്‍ ബഹളം കേട്ടാണ് അഫ്‌സലിന്റെ മാതാവ് പരീച്ചു വരാന്തയിലെത്തിയത്. ഇവരേയും സംഘം അക്രമിച്ചു. ഇതിനിടയിലത്തെിയ താഹിറയേയും സംഘം ആക്രമിച്ചു.
ബഹളം ഉച്ചത്തിലായതോടെ അയല്‍വാസികള്‍ ഓടിക്കൂടാന്‍ തുടങ്ങിയപ്പോഴാണ് അക്രമി സംഘം വാഹനങ്ങളുമെടുത്തു സ്ഥലം വിട്ടത്. വിവരമറിഞ്ഞ് ചാവക്കാട് പൊലിസ് സ്ഥലത്തെത്തി. ഇതിനിടെ പരുക്കേറ്റവരെ ആശുപതിയില്‍ കൊണ്ടുപോയിരുന്നു. ഒരുമനയൂര്‍ ടോള്‍ പരിസരത്തുള്ള സംഘമാണ് അക്രമം നടത്തിയതെന്നാണ് പരുക്കേറ്റവരുടെ പരാതി.
കഴിഞ്ഞ ദിവസം നടന്ന വട്ടേക്കാട് നേര്‍ച്ചയില്‍ കാഴ്ച പോകുന്നതിനിടയിലേക്ക് ഓട്ടോ ഓടിച്ചുകയറ്റിയ സംഭവവുമായി ബന്ധപ്പെട്ട് അഫ്‌സലും, ജാസിറും ഉള്‍പ്പടെയുള്ള യുവാക്കളുമായി ടോള്‍പരിസരത്തെ ഒരു യുവാവ് വാക്കു തര്‍ക്കം നടന്നിരുന്നുവത്രെ. പിന്നീട് യുവാവ് ഭീഷണിയും വെല്ലുവിളിയും നടത്തിയതിനാല്‍ ചാവക്കാട് പൊലിസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പൊലിസ് ഈ യുവാവിനെ ഉള്‍പ്പടെ വിളിച്ചു വരുത്തി താക്കീത് ചെയ്ത് വിട്ടയച്ചതായിരുന്നു. ഈ യുവാവിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്നാണ് പരുക്കേറ്റവരുടെ പരാതി. എന്നാല്‍ താലൂക്കാശുപത്രിയില്‍ പരുക്കേറ്റു കിടക്കുന്നവര്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാരോപിച്ച് മറ്റ് രണ്ടു സ്ത്രീകളും താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയതായി അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."