HOME
DETAILS
MAL
ഓടയ്ക്കാലി പള്ളിയില്‍ സംഘര്‍ഷം
backup
January 21 2020 | 18:01 PM
പെരുമ്പാവൂര്‍: കോടതി വിധി അനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗത്തെ പ്രവേശിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും പൊലിസും ഓടക്കാലി സെന്റ് മേരീസ് പള്ളിയില്‍ എത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷം.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു യാക്കോബായ സഭാ വിശ്വാസികള്‍ പ്രതിരോധം തീര്‍ക്കാന്‍ ഓടയ്ക്കാലിയിലേക്ക് എത്തിയതോടെ പ്രതിഷേധം ശക്തമായി. ചര്‍ച്ചയ്ക്ക് പൊലിസ് ശ്രമിച്ചെങ്കിലും പള്ളിവിട്ടു കൊണ്ടുള്ള യാതൊരു വിധ ഒത്തുതീര്‍പ്പിനും തയാറല്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇതോടെ ഓടയ്ക്കാലി പളളിയും പരിസരവും വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. രാത്രി വൈകിയും പൊലിസ് ചര്‍ച്ച തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."