ലൈഫ് പദ്ധതി സമ്പൂര്‍ണ പരാജയം: അടൂര്‍ പ്രകാശ്
കല്ലമ്പലം : സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ അട്ടിമറിച്ചെന്നും, സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ പദ്ധതികള്‍ തികഞ്ഞ പരാജയമാണെന്നും അടൂര്‍ പ്രകാശ് എം.എല്‍.എ. സംസ്ഥാന സര്‍ക്കാരിന്റെയും, മടവൂര്‍ പഞ്ചായത്തിന്റെയും കെടുകാര്യസ്ഥതയ്ക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരേ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് മടവൂര്‍, പുലിയൂര്‍ക്കോണം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മടവൂര്‍ പഞ്ചായത്ത് ഓഫിസ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാര്‍ വിജയപൂര്‍വം നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് അട്ടിമറിച്ചുവെന്നും. പുതുതായി അര്‍ഹരായ ലക്ഷകണക്കിന് ഗുണഭോക്താക്കള്‍ പെന്‍ഷന്‍ പട്ടികയില്‍ നിന്നും പുറത്തായതായതായും അദ്ദേഹം ആരോപിച്ചു.
പുലിയൂര്‍കോണം മണ്ഡലം പ്രസി. എം.ജി മോഹന്‍ദാസ് അധ്യക്ഷനായി. വര്‍ക്കല കഹാര്‍,കെ.പി.സി.സി നിര്‍വാഹക സമിതി അംഗം രമണി പി. നായര്‍, ബ്ലോക്ക്പ്രസി. എം.എം താഹ,മണ്ഡലം പ്രസിഡന്റുമാരായ ആര്‍.അനില്‍കുമാര്‍,എസ്.ആര്‍ അഫ്‌സല്‍,കെ. ധര്‍മ്മശീലന്‍,എസ്.ആര്‍ ജലജ,എ.നവാസ്,അനില്‍കുമാര്‍,ജിഹാദ്,അച്ചു സത്യദാസ്,റിയാസ്,തകരപറമ്പ് ചന്ദ്രന്‍,ഗോപാലക്കുറുപ്പ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."