സെന്‍സസില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മോദി കുഴിച്ച കുഴിയില്‍ കേരളം വീണുപോകും: ചെന്നിത്തല
കാസര്‍കോട്: ചോദ്യങ്ങളിലടക്കം വ്യക്തത വരുത്താതെ സെന്‍സസ് നടപ്പിലാക്കിയാല്‍ നരേന്ദ്ര മോദിയും അമിത്ഷായും കുഴിച്ച കുഴിയില്‍ കേരളം വീണുപോകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഇന്ത്യയുടെ മതേതരത്വം നിലനിര്‍ത്താന്‍ മതേതര വിശ്വാസികള്‍ നടത്തുന്ന സമരമാണെന്നും ഇപ്പോള്‍ നടക്കുന്നതെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി നയിക്കുന്ന ലോങ് മാര്‍ച്ച് കാസര്‍കോട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് ചെന്നിത്തല പറഞ്ഞു.
ജനങ്ങള്‍ക്ക് സെന്‍സസിനെപ്പറ്റി കടുത്ത ആശങ്കയാണുള്ളത്. സെന്‍സസും ജനസംഖ്യാ രജിസ്റ്ററും തയാറാക്കുന്നതിന് ഒരേ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സെന്‍സസ് ജനസംഖ്യാ രജിസ്റ്ററിന് വഴിയൊരുക്കിയാല്‍ പൗരത്വ രജിസ്റ്ററിലേക്കെത്താന്‍ എളുപ്പമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു വീണ്ടുവിചാരം ഉണ്ടാകണമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."