HOME
DETAILS

മത്സ്യബന്ധന മേഖലയില്‍ കടുത്ത പ്രതിസന്ധി

  
backup
February 23 2017 | 21:02 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f

പൊന്നാനി: തൊഴിലാളികളെ കിട്ടാനില്ലാത്തത് മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കുന്നു. പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ഹാര്‍ബറുകളില്‍ മത്സ്യബന്ധനത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇതോടെ പല ബോട്ടുകളും ഇപ്പോള്‍ കടലില്‍ പോകുന്നില്ല. പൊന്നാനിയില്‍ തന്നെ നൂറുകണക്കിന് ബോട്ടുകളാണ് ഇത്തരത്തില്‍ കടലില്‍ പോകാതെ ഹാര്‍ബറില്‍ കിടക്കുന്നത്. ചെറിയൊരു ബോട്ടില്‍ കുറഞ്ഞത് ആറ് ജോലിക്കാര്‍ വേണം. രണ്ടുദിവസം കടലില്‍ തങ്ങി മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടാണെങ്കില്‍ പത്ത് തൊഴിലാളികളെങ്കിലും വേണം. ജില്ലയിലെ ഹാര്‍ബറുകളിലെ മിക്ക ബോട്ടുകളിലും ഇതരസംസ്ഥാനക്കാരാണ് തൊഴിലാളികളായിട്ടുള്ളത്. ഇവരില്‍ നല്ലൊരു പങ്കും ഈ തൊഴില്‍ ഉപേക്ഷിച്ച് സ്വദേശത്തേക്ക് മടങ്ങി. കഴിഞ്ഞ ഒന്നരവര്‍ഷമായി കടലില്‍ നിന്ന് വേണ്ടത്ര മത്സ്യം കിട്ടാനില്ലാത്ത സ്ഥിതിയാണഴള്ളത്. തൊഴില്‍ ഇല്ലാതായതോടെയാണ് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയത് .
ഡീസല്‍ വിലയും ഐസിന്റെ വിലയും തൊഴിലാളികളുടെ കൂലിയും വച്ച് നോക്കുമ്പോള്‍ ബോട്ടുകാര്‍ക്ക് നഷ്ടത്തിന്റെ കണക്ക് മാത്രമാണ് പറയാനുള്ളത്. ചെറിയൊരു ബോട്ടിന് ഒരു തവണ കടലില്‍ പോയി വരാന്‍ 80 ലിറ്റര്‍ ഡീസല്‍ വേണം. വലിയ ബോട്ടിനാകട്ടെ 300 ലിറ്ററും. ലിറ്റര്‍ ഒന്നിന് 60 രൂപക്ക് മുകളിലാണ് വില. ഇത്തരത്തില്‍ വന്‍ തുക ചിലവഴിച്ച് മത്സ്യബന്ധനത്തിന് പോയാല്‍ കിട്ടുന്നത് വളരെ കുറഞ്ഞ തുകയുടെ മത്സ്യവും. തൊഴിലാളികളെ കിട്ടാനില്ലാത്തതും മത്സ്യങ്ങളുടെ കുറവും കാരണം ലക്ഷങ്ങള്‍ കടത്തിലായ പല ബോട്ടുടമകളും ബോട്ടുകള്‍ പൊളിച്ചു വില്‍ക്കുകയാണ്. പൊന്നാനിയില്‍ ഇത്തരത്തില്‍ മൂന്നോളം ബോട്ടുകള്‍ പൊളിക്കാനായി കരക്കെത്തിച്ചിട്ടുണ്ട്. പലരും മത്സ്യബന്ധനം തന്നെ ഉപേക്ഷിച്ച് മറ്റു തൊഴിലുകളിലേക്ക് ചേക്കേറുകയാണ്. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തിയ ബോട്ടുടമകള്‍ക്ക് നഷ്ടത്തിന്റെ പേരില്‍ ബോട്ടുകള്‍ പൊളിച്ച് വില്‍ക്കലല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഫിഷറീസ് അധികൃതരും പറയുന്നത്.
തിരൂരിലും താനൂരിലും പലരും ഇത്തരത്തില്‍ ബോട്ടുകള്‍ പൊളിച്ച് വില്‍ക്കാന്‍ തുടങ്ങി. ഇപ്പോള്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയാല്‍ പ്രധാനമായും വെളുത്ത ചെമ്മീനാണ് ലഭിക്കുന്നത്.16 കിലോ തൂക്കം വരുന്ന ഒരു കൊട്ടക്ക് 1600 രൂപയാണ് ബോട്ടുകാര്‍ക്ക് ലഭിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും അതൊന്നും പൂര്‍ണാടിസ്ഥാനത്തില്‍ ലഭിക്കാറില്ലെന്നതാണ് സത്യം. ബോട്ടുകള്‍ക്ക് നേരത്തെ ലഭിച്ചിരുന്ന ഡീസല്‍ സബ്‌സിഡി പോലും ഇപ്പോള്‍ ലഭിക്കാറില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago