പണിമുടക്ക് രണ്ടാം നാളിലും തീവണ്ടികള്‍ തടയുന്നു
തിരുവനന്തപുരം: സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്കിന്റെ രണ്ടാം ദിവസവും സംസ്ഥാനത്ത് ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്ത് പുലര്‍ച്ചെ വേണാട് എക്‌സ്പ്രസ് തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കി. ശബരി എക്‌സ്പ്രസും സമരാനുകൂലികള്‍ തടഞ്ഞു. കൊച്ചി കളമശ്ശേരിയിലും ട്രെയിന്‍ തടഞ്ഞു. സംസ്ഥാനത്ത് ട്രെയിനുകള്‍ പലതും വൈകി ഓടുകയാണ്. സ്വകാര്യ ബസുകള്‍ ഇന്നും നിരത്തിലിറങ്ങില്ല.
പണിമുടക്കില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചിരുന്നെങ്കിലും ചിലയിടങ്ങളില്‍ മാത്രമേ തുറന്നുള്ളൂ. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നത് ജനങ്ങളെ വലച്ചു. ഓട്ടോയും ടാക്‌സിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങിയില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ശബരിമലയിലേക്ക് മാത്രമാണ് സര്‍വീസ് നടത്തിയത്.
പണിമുടക്കിന്റെ ആദ്യ ദിവസം വിജയമായിരുന്നുവെന്നാണ് നേതാക്കളുടെ അവകാശവാദം. ഇന്ന് സമരം കൂടുതല്‍ ശക്തമാകുന്നതോടെ സംസ്ഥാനത്ത് ജനജീവിതം കൂടുതല്‍ ദുസ്സഹമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."