ഡെപ്യൂട്ടേഷന് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ തിരുവനന്തപുരത്തുളള ഓഫിസില്‍ ഒഴിവുളള നാല് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാരുടെയും മൂന്ന് ടൈപ്പിസ്റ്റ്മാരുടെയും തസ്തികയിലേക്കു കേരള സര്‍ക്കാരിലെ വിവിധ സബോര്‍ഡിനേറ്റ് സര്‍വിസുകളിലെ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് രൂപ 20,000- 45,800, ടൈപ്പിസ്റ്റ് 19,000- 43,600. അപേക്ഷ മേലധികാരി മുഖേന നിയമ സെക്രട്ടറി , നിയമ വകുപ്പ്, ഗവ:സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ 2016 ജൂലൈ 10നകം ലഭിക്കണം. അപേക്ഷയോടൊപ്പം മേലധികാരിയുടെ നിരാക്ഷേപ സാക്ഷ്യപത്രവും സര്‍വിസ് ചട്ടങ്ങള്‍ ഭാഗം ഒന്ന് ചട്ടം 144 പ്രകാരമുളള സ്റ്റേറ്റ്‌മെന്റും ഉള്ളടക്കം ചെയ്തിരിക്കണമെന്ന് നിയമ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."