ഡല്‍ഹിയില്‍ ബി.ജെ.പിയുമായി സഖ്യം: നിതീഷ് കുമാറിനെ ചോദ്യംചെയ്ത് പവന് കെ വര്‍മ
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിനെതിരേ ജെ.ഡി.യുവില്‍ ആഭിപ്രായ വിത്യാസം രൂക്ഷമാകുന്നു. ബി.ജെ.പിയുമായി ചേര്‍ന്ന് മത്സരിക്കാനുള്ള പാര്‍ട്ടി അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് മുതിര്‍ന്ന ജെ.ഡി.യു നേതാവ് പവന് കെ വര്‍മ രംഗത്തെത്തി. ഇക്കാര്യത്തില്‍ അദ്ദേഹം നിതാഷ്കുമാറിന് കത്തെഴുതി.
പൗരത്വനിയമ ഭേദഗതി, എന്‍.പി.ആര് എന്നിവക്കെതിരേ രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധം നടക്കുമ്പോള്‍ എങ്ങനെ നമുക്ക് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാന്‍ കഴിയും. ബി.ജെ.പിയുമായിയുള്ള സഖ്യം തന്നെ ആശങ്കയിലാക്കുന്നതായും ഇക്കാര്യത്തില്‍ പ്രത്യയശാസ്ത്രപരമായി വ്യക്തത വരുത്തണമെന്നുമാവശ്യപ്പെട്ടാണ് കത്ത്. ബി.ജെ.പിയെയും ആര്.എസ്.എസിനെയും കുറിച്ച് ഒന്നിലധികം തവണ ആശങ്ക പ്രകടിപ്പിക്കുകയും മഹാസഖ്യ കാലത്ത് ആര്.എസ്.എസ് മുക്ത ഭാരതത്തിനായി ആഹ്വാനം ചെയ്തയാളുമാണ് നിതീഷ് കുമാറെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എന്‍.ഡി.എ ഘടകകക്ഷിയായ അകാലിദള്‍ നേരത്തെ ഡല്‍ഹി സഖ്യത്തില്‍ നിന്ന് പിന്മാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."