വൈദ്യുതി ബില്ലടയ്ക്കുന്നതിന് 'സമയനിയന്ത്രണം'; പ്രതിഷേധം
എടക്കര: കെ.എസ്.ഇ.ബി പോത്തുകല്‍ സെക്ഷനില്‍ വൈദ്യുതി ബില്ലുകള്‍ അടക്കാനുള്ള സമയം വെട്ടിച്ചുരുക്കിയ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ ബില്ലുകള്‍ അടക്കാന്‍ സാധിച്ചിരുന്ന ഇനിടെ, ചില ഉദ്യോഗസ്ഥരുടെ താല്‍പര്യത്തിനനുസരിച്ചു സമയം വെട്ടിക്കുറച്ചതായാണ് ആരോപണം. ഇപ്പോള്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചയ്ക്കു രണ്ടു മുതല്‍ വൈകിട്ട് മൂന്നു വരെയും മാത്രമാണ് കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഇതോടെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നു ബില്ലടയ്ക്കാനെത്തുന്നവര്‍ ഏറെ സമയം കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ്. കിലോമീറ്ററുകള്‍ താണ്ടി വനാന്തര്‍ഭാഗത്തുനിന്നെത്തുന്ന ആദിവാസികളടക്കമുള്ളവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. ഇതുവരെ രണ്ടു കാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സമയം വെട്ടിക്കുറച്ചതിനു പുറമേ കാഷ് കൗണ്ടറും ചുരുക്കിയ അധികൃതരുടെ നടപടി വന്‍ പ്രധിഷേധത്തിനിടയാക്കുകയാണ്.സെക്ഷനു കീഴില്‍ 11,500 കണക്ഷനുകളാണ് നിലവിലുള്ളത്. പന്ത്രണ്ടായിരത്തിനു മുകളില്‍ ഉപഭോക്താക്കളുണ്ടെങ്കില്‍ മാത്രം സമയം കൂടുതല്‍ അനുവദിച്ചാല്‍ മതിയെന്ന നിലപാടാണ് ഇതിനു പിന്നില്‍.
സെക്ഷനില്‍ രണ്ട് കാഷ്യര്‍മാരില്‍ ഒരാളെ മാറ്റിയിട്ടുമുണ്ട്. ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ കാരണയതെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."