ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു
മലപ്പുറം: ദേശീയപാത വികസനത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ അലൈന്‍മെന്റിനകത്തു വരുന്നതും മുന്‍ വിജ്ഞാപനങ്ങളില്‍ വിട്ടുപോയതുമായ സര്‍വേ നമ്പറുകള്‍ ഉള്‍പ്പെടുത്തി 63.6473 ഹെക്ടര്‍ ഭൂമിയുടെ ത്രീ എ വിജ്ഞാപനം പ്രസിദ്ധീകരിച്ചതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. 76.5 കിലോമീറ്റര്‍ ദൂരത്തിലാണ് ദേശീയപാത വികസനം ജില്ലയില്‍ നടക്കേണ്ടത്. ആകെ 204.3808 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. തിരൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളില്‍ ഉള്‍പ്പെട്ട 140.3801 ഹെക്ടര്‍ ഭൂമിയുടെ ത്രീ എ വിജ്ഞാപനം 2018 മാര്‍ച്ച് ഒന്നിനും പൊന്നാനി താലൂക്കിലെ 55.1377 ഹെക്ടര്‍ ഭൂമിയുടെ ത്രീ എ വിജ്ഞാപനം 2018 ഏപ്രില്‍ രണ്ടിനും പ്രസിദ്ധീകരിച്ചിരുന്നു. ദേശീയപാത അതോറിറ്റി തയാറാക്കിയ കണക്ക് പ്രകാരമാണ് വിജ്ഞാപനങ്ങള്‍ പുറത്തിറക്കിയത്. അംഗീകരിക്കപ്പെട്ട അലൈന്‍മെന്റ് പ്രകാരം അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ച് അതിനുള്ളിലെ ഭൂമി അളന്നു സര്‍വേ റെക്കോര്‍ഡുകള്‍ തയാറാക്കിയപ്പോള്‍ മുന്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്ത ചില സര്‍വേ നമ്പറുകളില്‍നിന്നു ഭൂമി ഏറ്റെടുക്കേണ്ടതായും ചില സര്‍വേ നമ്പറുകളില്‍നിന്നു മുന്‍ വിജ്ഞാപനത്തില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടതായുമുണ്ട്.
അതുപ്രകാരം തയാറാക്കിയ ത്രീ എ വിജ്ഞാപനമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മുന്‍ വിജ്ഞാപനങ്ങളില്‍ ആകെ 195.5178 ഹെക്ടര്‍ ഭൂമി ഉള്‍പ്പെട്ടിരുന്നുവെങ്കിലും അതില്‍ ഉള്‍പ്പെട്ട തിരൂര്‍ താലൂക്കിലെ 51.7684 ഹെക്ടര്‍ ഭൂമിക്കും തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ 56.8874 ഹെക്ടര്‍ ഭൂമിക്കും പൊന്നാനി താലൂക്കിലെ 24.3742 ഹെക്ടര്‍ ഭൂമിക്കും മാത്രമാണ് ത്രീ ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബാക്കി വരുന്ന ഭൂമിയുടെ ത്രീ എ വിജ്ഞാപനമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അലൈന്‍മെന്റ് പ്രകാരം 45 മീറ്റര്‍ വീതിയില്‍ സര്‍വേ നടത്തി സ്ഥാപിച്ചിരിക്കുന്ന അതിര്‍ത്തിക്കല്ലുകളില്‍ ഉള്‍പ്പെട്ട സ്ഥലം മാത്രമേ ഏറ്റെടുക്കുകയുള്ളൂവെന്നും അതിനു പുറത്തുവരുന്ന ഭൂമി ഏറ്റെടുക്കുന്നില്ലെന്നും അതു സംബന്ധിച്ച് യാതൊരു ആശങ്കള്‍ക്കും അടിസ്ഥാനമില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."