ജില്ലയില്‍ പുതുക്കിയ ക്ഷയരോഗ ചികിത്സാ രീതി; മരുന്നുകള്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയും
മഞ്ചേരി: ജില്ലയില്‍ പുതുക്കിയ ക്ഷയരോഗ ചികിത്സാ രീതി ഈ മാസത്തോടെ നിലവില്‍ വന്നു. ദിവസേനയുള്ള പുതിയ ചികിത്സാ രീതിയാണ് നിലവില്‍വന്നത്. നേരത്തെ ഇത് ഇടവിട്ടുള്ള ദിവസങ്ങളിലായിരുന്നു നടന്നിരുന്നത്. പുതുക്കിയ ചികിത്സാ രീതിയില്‍ ക്ഷയരോഗ ഗുളികകളുടെ എണ്ണത്തില്‍ കുറവുവരും. ക്ഷയരോഗ നിര്‍ണയം നടത്തി കഴിഞ്ഞാല്‍ പുതുക്കിയ ക്ഷയരോഗ ചികിത്സയനുസരിച്ചുള്ള സേവനം ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാവുമെന്നും രണ്ട് ആഴ്ച്ചയില്‍ കൂടുതല്‍ ചുമ അനുഭവപ്പെടുന്നവര്‍ കഫം പരിശോധന നടത്തണമെന്നും ജില്ലാ ടി.ബി ഓഫിസര്‍ പറഞ്ഞു.
ജില്ലയില്‍ ഈ മാസം മുതല്‍ 25 രോഗികള്‍ക്ക് പുതുക്കിയ ക്ഷയരോഗചികിത്സാ രീതിപ്രകാരമാണ് മരുന്നു നല്‍കിവരുന്നത്. 50കേന്ദ്രങ്ങളില്‍ അംഗീകൃത ക്ഷയരോഗ പരിശോധന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇതില്‍ 40എണ്ണം സര്‍ക്കാര്‍ തലത്തിലും 10എണ്ണം സ്വകാര്യമേഖലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജിലും ക്ഷയ രോഗ നിര്‍ണയം നടത്തുന്നതിനുള്ള സൗകര്യങ്ങളുണ്ട്. അതേസമയം
വേണ്ടവിധം ഇത് പ്രയോജനപ്പെടുത്താന്‍ ഇപ്പോഴും രോഗികള്‍ തയാറാവുന്നില്ലെന്നതാണ് ആരോഗ്യപ്രവര്‍ത്തകരെ കുഴക്കുന്നത്. ആദ്യം ക്ഷയരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നയാള്‍ ആറുമാസം മരുന്ന് തുടര്‍ച്ചയായി കഴിക്കേണ്ടതുണ്ട്. എന്നാല്‍ രണ്ട് മാസം മരുന്ന് കഴിക്കുമ്പോഴേക്കും ലാബ് പരിശോധനകളില്‍ അണുബാധ തീരെ കുറഞ്ഞതായി കാണും. ഇതോടെ മരുന്ന് കഴിക്കുന്നത് രോഗി നിര്‍ത്തുന്നത് വീണ്ടും രോഗം പ്രത്യക്ഷപ്പെടാന്‍ കാരണമാക്കുകയുംചെയ്യുന്നു.
മഞ്ചേരി ചെരണിയിലെ ക്ഷയരോഗ ആശുപത്രിയില്‍ ആത്യാധുനിക രീതിയിലുള്ള പരിശോധനാ സംവിധാനവും പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഗുരുതരമായ ടിബി രോഗം ബാധിച്ചവരുടെ കഫം പരിശോധിക്കാന്‍ ഡല്‍ഹിയിലെ കേന്ദ്ര ടിബി ഡിവിഷന്‍ ജില്ലക്ക് അനുവദിച്ച സിബി നാറ്റ് മെഷീന്‍ ഉപയോഗിച്ചാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നത്. നിരന്തരം ചികിത്സിച്ചിട്ടും സുഖപ്പെടാത്ത ക്ഷയ രോഗികളുടെയും കുട്ടികളുടെയും കഫം പരിശോധിക്കാനാണ് ഈ മെഷീന്‍ ഉപയോഗിക്കുന്നത്. കഫത്തിലുണ്ടാവുന്ന ബാക്ടീരിയകളെ ഇരട്ടിപ്പിക്കുകയും തുടര്‍ന്ന് ടിബിക്ക് ഫലപ്രദമായ രിഫാംസിന്‍ മരുന്ന് ഇത്തരം അണുക്കളില്‍ എത്രത്തോളം ഫലപ്രദമാവുമെന്നും സിബി നാറ്റ് മെഷീന്‍ കണ്ടെത്തുകയും ചെയ്യുന്നു. ഒരേ സമയം എട്ടു പേരുടെ കഫം പരിശോധിക്കാന്‍ കഴിയുമെന്നമെന്ന പ്രത്യേകതയും ഈ സംവിധാനത്തിനുണ്ട്. അമേരിക്കയിലെ സെഫീഡ് കമ്പനിയാണ് സിബി നാറ്റ് നിര്‍മിച്ചിരിക്കുന്നത്. ഗുരുതരമല്ലാത്തവ നിലവിലുള്ള സംവിധാനമായ എല്‍.ഇ.ഡി.എഫ്.എം മൈക്രോസ്‌കോപിലൂടെ തന്നെയാണ് പരിശോധന നടത്തിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ
bahrain
• 3 minutes ago16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
Kerala
• 7 minutes agoറേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്
Kerala
• an hour agoക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു
Kerala
• an hour agoചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
latest
• an hour agoകൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ
Kerala
• an hour ago2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്
uae
• 2 hours agoടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ
qatar
• 2 hours agoസമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം
Kerala
• 2 hours ago43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം
latest
• 2 hours ago1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത
Kerala
• 3 hours agoതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങിമരിച്ചു
Kerala
• 4 hours agoതമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച
Kerala
• 5 hours agoപുരുഷന്മാര്ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
Kerala
• 5 hours agoകോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം
Kerala
• 7 hours agoഷാന്‍ വധക്കേസ്: പ്രതികളായ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
Kerala
• 7 hours agoകണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്
Kerala
• 7 hours ago'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്റഫ്
Kerala
• 7 hours agoതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു
LDF-11
UDF-17
BJP-3