ദേശീയ പണിമുടക്ക്: കൊണ്ടോട്ടിയിലും പരിസരത്തും ഭാഗികം
കൊണ്ടോട്ടി: ദേശീയ പണിമുടക്ക് കൊണ്ടോട്ടി മേഖലയില്‍ ഭാഗികം. ബസുകള്‍ നിരത്തിലിറങ്ങിയില്ല. ഓട്ടോറിക്ഷകളും സര്‍വിസ് നടത്തിയില്ല. പൊതുഗതാഗതം നിശ്ചലമായ അവസ്ഥയായിരുന്നു. സ്വകാര്യവാഹനങ്ങള്‍ സാധാരണപോലെ റോഡിലിറങ്ങി.
ചെറുകിട കച്ചവടക്കാര്‍ തുറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ വലിയ കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. പുളിക്കല്‍, കൊട്ടപ്പുറം, എന്നിവടങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഹാജര്‍നില കുറവായിരുന്നു. ബസ് സര്‍വിസിനെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളിലെത്താന്‍ കഴിഞ്ഞില്ല. ബസ്, ഓട്ടോ സര്‍വിസുകളില്ലാത്തിനാല്‍ നഗരത്തില്‍ ജനത്തിരക്കുമുണ്ടായില്ല. ഉള്‍ പ്രദേശങ്ങളില്‍ ഓട്ടോകള്‍ സര്‍വിസ് നടത്തി. പണിമുടക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. എയര്‍പോര്‍ട്ടില്‍നിന്നുള്ള പ്രീപെയ്ഡ് ടാക്‌സികള്‍ ഓടിയില്ല. സ്വകാര്യ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ചാണ് യാത്രക്കാര്‍ എയര്‍പോര്‍ട്ടിലേക്ക് എത്തിയത്. പണിമുടക്കിന്റെ ഭാഗമായി വിവിധ യൂനിയനുകളുടെ നേതൃത്വത്തിന്‍ നഗരത്തില്‍ പ്രകടനം നടത്തി. പൊതുയോഗത്തില്‍ സാദിഖ് ആലങ്ങാടന്‍ അധ്യക്ഷനായി. ബാബു, സി. മുഹമ്മദ് റാഫി, പി.ടി ശിന്നക്കുട്ടന്‍, സി.പി നിസാര്‍, ആസിഫ് ആലുങ്ങല്‍, കെ. ബാലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."