മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളെ നിയമിച്ച് ഉത്തരവായി
തിരുവനന്തപുരം: മാധ്യമസംബന്ധമായ വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതിനായി മുഖ്യമന്ത്രിയുടെ മീഡിയ അഡൈ്വസര്‍ തസ്തിക കോ- ടെര്‍മിനസ് വ്യവസ്ഥയില്‍ സ്യഷ്ടിച്ചും ജോണ്‍ ബ്രിട്ടാസിനെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി നിയമിച്ചും ഉത്തരവായി. അദ്ദേഹത്തിന് ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തസ്തികയ്ക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും ഉണ്ടായിരിക്കും. പ്രതിഫലം കൂടാതെയായിരിക്കും അദ്ദേഹം പ്രവര്‍ത്തിക്കുക. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിന്റെ തസ്തിക കോ ടെര്‍മിനസ് വ്യവസ്ഥയില്‍ സൃഷ്ടിക്കുകയും മുന്‍ വി.എസ്.എസ്.സി ഡയരക്ടര്‍ എം. ചന്ദ്രദത്തനെ ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തസ്തികക്ക് തുല്യമായ റാങ്കോടും സ്റ്റാറ്റസോടും കൂടി മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിച്ചു.
പ്രതിഫലം കൂടാതെ അദ്ദേഹം സേവനമനുഷ്ഠിക്കും. നിയമസംബന്ധമായ വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതിനായി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് തസ്തിക കോ- ടെര്‍മിനസ് വ്യവസ്ഥയില്‍ സൃഷ്ടിച്ചും അഡ്വ. എം. കെ ദാമോദരനെ ഈ തസ്തികയില്‍ നിയമിച്ചും ഉത്തരവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."