റോഹിംഗ്യര്‍ക്കു നേരെ നടന്നത് വംശഹത്യയല്ലെന്ന് മ്യാന്‍മര്‍
നായ്പിതോ: 2017ല്‍ റോഹിംഗ്യര്‍ക്കു നേരെയുണ്ടായത് വംശഹത്യയല്ലെന്ന് ആവര്‍ത്തിച്ച് മ്യാന്‍മര്‍. റോഹിംഗ്യകളെ സംബന്ധിച്ച യു.എന്‍ കോടതിയുടെ ഉത്തരവ് വരാനിരിക്കെയാണ് 2017ലെ അതിക്രമം സംബന്ധിച്ച 'സ്വതന്ത്ര' വസ്തുതാന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. റോഹിംഗ്യര്‍ക്കു നേരെ വംശഹത്യ നടന്നിട്ടില്ല. ചില പട്ടാളക്കാര്‍ യുദ്ധക്കുറ്റം നടത്തിയെന്ന് മാത്രം- റിപ്പോര്‍ട്ട് പറയുന്നു. ചില സൈനികര്‍ വലിയ രീതിയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയെന്നും പാവപ്പെട്ട ജനങ്ങളെ പട്ടാളം കൊന്നൊടുക്കിയെന്നും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. 2017ലെ കലാപത്തെ തുടര്‍ന്ന് നിരവധി റോഹിംഗ്യരാണ് മ്യാന്‍മറിലെ റഖൈന്‍ പ്രവിശ്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
അതേസമയം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പട്ടാളം നടത്തിയ ക്രൂര വംശഹത്യക്ക് മറപിടിക്കാന്‍ മാത്രമുള്ളതാണ് പുതിയ കമ്മിഷനെന്നു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."