HOME
DETAILS

മാലിന്യ സംസ്‌കരണം തീരുമാനമായില്ല; വ്യാപാരികളുടെ കടയടപ്പ് സമരം പൂര്‍ണം

  
backup
February 23 2017 | 21:02 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be

മലപ്പുറം: നഗരസഭയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയില്‍ വ്യാപാരികള്‍ നടത്തിയ കടയടപ്പ് സമരം പൂര്‍ണം. വ്യാപാരി വ്യവസായി ഏകോപനസമിതി, ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ കടകളടച്ചു സമരക്കാര്‍ നഗരസഭ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കുടുംബശ്രീ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ച് മുന്‍ കാലങ്ങളിലുണ്ടായിരുന്ന മാലിന്യ ശേഖരണം തുടരണമെന്നും പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് കടകളടച്ച് സമരവുമായി മുന്നോട്ട് പോവുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം കാരാത്തോട്ടെ ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് മാലിന്യം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ നാട്ടുകാര്‍. പ്രശ്‌ന പരിഹാരത്തിനു വിവിധ തലങ്ങളില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായിട്ടില്ല. ഇന്ന് വീണ്ടും പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നാട്ടുകാരും നഗരസഭാ ഭരണസമിതിയും ചര്‍ച്ച നടത്തും.
ഇന്നലെ വ്യാപാരി സമരത്തിന്റെ ഭാഗമായി കടകളടച്ചതോടെ നഗരസഭാ പരിധിയിലെ ഹര്‍ത്താലില്‍ ജില്ലാ ആസ്ഥാനം വലഞ്ഞു. യാത്രക്കാരും ടൗണില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരും ഏറെ പ്രയാസപ്പെട്ടു. ഹോട്ടലുകളോ കൂള്‍ബാറുകളോ പ്രവര്‍ത്തിക്കാത്തതിനാല്‍ സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ നഗരത്തിലെ സര്‍ക്കാര്‍ ഓഫിസ് ജീവനക്കാരും കലക്ടറേററിലെ വിവിധ ഓഫിസുകള്‍, പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം, ആശുപത്രികള്‍, നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫിസ് ജീവനക്കാര്‍ തുടങ്ങിയവരെ കടയടപ്പ് സമരം ബാധിച്ചു.
കടകളടച്ചു നഗരസഭാ ആസ്ഥാനത്തേക്ക് നടത്തിയ വ്യാപാരി മാര്‍ച്ച് കേരള വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ.എം നാരായണന്‍ കുട്ടി അധ്യക്ഷനായി. ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് വര്‍ക്കിങ് പ്രസിഡന്റ് പി.പി അബ്ദുറഹ്മാന്‍, ടി.എ മജീദ്, നൗഷാദ് കളപ്പാടന്‍, സി.എച്ച് സമദ്, ഗഫൂര്‍ കോട്ടക്കല്‍, മമ്മുട്ടി മങ്കട, പി.കെ അയമുഹാജി, പി.കെ ഹനീഫ, ഹമീദ് ഡലീഷ്യ, ഹാറൂണ്‍ സക്കറിയ, മുഹമ്മദലി, സെയ്ത് എന്നിവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago