ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ അനിശ്ചിതകാല സത്യഗ്രഹം ഒരാഴ്ച പിന്നിട്ടു
ഉപ്പള : ഉപ്പള റെയില്‍വേ സ്റ്റേഷനോടുള്ള റെയില്‍വേ അധികൃതരുടെ നിരന്തരമായ അവഗണനക്കെതിരെയും അടച്ചു പൂട്ടല്‍ ഭീഷണിക്കെതിരെയും എച്ച്.ആര്‍.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹം ഒരാഴ്ച പിന്നിട്ടു.
സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സഹകരണത്തോടെയാണ് സമരം നടന്നുവരുന്നത്.മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പ്പാടി, പൈവളികെ, മീഞ്ച പഞ്ചായത്തിലെ ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ യാത്രാകേന്ദ്രവുമാണ് ഉപ്പള. നേത്രാവതി, മാവേലി, ഏറനാട്, പരശുറാം എക്‌സ്പ്രസുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കുക, ഉപ്പള ടൗണിനെ തീരദേശ പ്രദേശമായ മണിമുണ്ടയുമായി ബന്ധിപ്പിക്കാനായുള്ള മേല്‍പാലം നിര്‍മിക്കുക, റിസര്‍വേഷന്‍ കൗണ്ടര്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല സത്യാഗ്രഹം. എട്ടാം ദിവസമായ ഇന്നലെ സത്യാഗ്രഹം ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ ലീഗല്‍ സെല്‍ ജില്ലാ ചെയര്‍മാനുമായ അഡ്വ. കെ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കൊട്ടാരം അധ്യക്ഷനായി. വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ലത്തീഫ് മുഖ്യാതിഥിയായി. രാഘവ ചേരാല്‍ മുഖ്യ പ്രഭാഷണം നടത്തി.മഹ്മൂദ് സീഗന്റടി, മഹ്മൂദ് ഹാജി നാട്ടക്കല്‍, സത്താര്‍ ഹാജി മടിമുഗര്‍, മഹ്മൂദ് കൈക്കംബ, കെ.എഫ് ഇക്ബാല്‍, അസീം മണിമുണ്ട, ഇബ്രാഹിം മുഅ്മിന്‍, നാഫി ബപ്പായിതൊട്ടി, ഹര്‍ഷകുമാര്‍ ഷെട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."