റമദാന്‍വ്രതത്തിന് വിലക്ക്; ചൈനീസ് നടപടി പ്രാകൃതം: ചെന്നിത്തല
തിരുവനന്തപുരം: റമദാന്‍ വ്രതത്തിന് വിലക്കേര്‍പ്പെടുത്തിയ ചൈനീസ് സര്‍ക്കാരിന്റെ നടപടി വിശ്വാസത്തിനുനേരേയുള്ള കടന്നു കയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വ്രതമെടുക്കുന്നതിന് വിലക്ക്് ഏര്‍പ്പെടുത്തിയ നടപടി ലോകമുസ്‌ലിം സമുദായത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും ചെന്നിത്തല പറയുന്നു. ചൈന ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുടരുന്നത്. ആകാശത്തിന് താഴെയുള്ള എന്തിനെക്കുറിച്ചും അഭിപ്രായം പറയുന്ന സി.പി.എം ഇക്കാര്യത്തില്‍ ഒരക്ഷരം ഉരിയാടത്തത് ശ്രദ്ധേയമാണെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ഇസ്‌ലാംമുക്ത ഭാരതം എന്ന ആഹ്വാനം നടത്തിയ സ്വാധി പ്രാചിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കാന്‍ മോദി സര്‍ക്കാര്‍ തയാറാകണമെന്നും ചെന്നിത്തല പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."