പ്രവാസികള്‍ക്കും പേരുചേര്‍ക്കാന്‍ അവസരം
തിരുവന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പ്രവാസികള്‍ക്കും പേരുചേര്‍ക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരന് അറിയിച്ചു.
അപേക്ഷകര്‍ ജോലി ചെയ്യുന്ന രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തവരായിരിക്കണം. കമ്മിഷന്റെ ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശി വെബ്സൈറ്റില്‍ ഓണ്‍ലൈനായി വിവരങ്ങള്‍ നല്കി അവയുടെ പ്രിന്റെടുത്ത് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍ക്ക് നേരിട്ടോ തപാലിലൂടെയോ അപേക്ഷ അയയ്ക്കണം.
അപേക്ഷയില്‍ നല്കുന്ന പാസ്പോര്‍ട്ടിലെ വിവരങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തി പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം അയയ്ക്കേണ്ടതാണ്.
പാസ്പോര്ട്ടില് രേഖപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ താമസസ്ഥലം സ്ഥിതിചെയ്യുന്ന ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍ക്കാണ് അപേക്ഷ അയയ്ക്കേണ്ടത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പറേഷനുകളില്‍ അഡിഷനല്‍ സെക്രട്ടറിമാരുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍. പ്രവാസി ഭാരതീയരുടെ വോട്ടര്‍പട്ടിക പ്രത്യേകമായിട്ടാണ് തയാറാക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോളിങ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി അസല്‍ പാസ്പോര്‍ട്ട് ഹാജരാക്കിയാല്‍ വോട്ട് ചെയ്യാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."