HOME
DETAILS
MAL
ബഹ്‌റൈന്‍ കടലില്‍ മരിച്ച ബെള്ളൂര്‍ സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു
backup
February 23 2017 | 22:02 PM
ബദിയടുക്ക: ബഹ്‌റൈനിലെ കടലില്‍ വീണു മരിച്ച ബെള്ളൂര്‍ നാട്ടക്കല്‍ സ്വദേശിയുടെ മൃതദേഹം വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.
ബെള്ളൂര്‍ നാട്ടക്കല്‍ സൈമ്പര്‍ മൂലയിലെ ശിവരാമ ബല്ലാള്‍-ഭാഗീരഥി ദമ്പതികളുടെ മകനും ബഹ്‌റൈനില്‍ സ്വകാര്യ കമ്പനിയിലെ വെല്‍ഡിങ് ജീവനക്കാരനുമായ പുനിത്ത് കുമാറാ(27)ണു മരിച്ചത്.
അടുത്ത മാസം നടക്കുന്ന വിവാഹത്തിനായി നാട്ടിലേക്ക് വരുവാനുള്ള ഒരുക്കത്തിലായിരുന്നു.
ഈ മാസം 18 നാണ് പുനിത്ത് താമസിക്കുന്ന സ്ഥലത്തിരികിലെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."