ബസുകളില്‍ അലങ്കാരങ്ങള്‍ പാടില്ല: ഹൈക്കോടതി
കൊച്ചി: നിയമവിരുദ്ധമായ സംവിധാനങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഹൈക്കോടതി.
സിഗ്‌നല്‍ ലൈറ്റുകള്‍ അടക്കമുള്ളവ ഉറപ്പാക്കിയ ശേഷമേ ബസുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്ന സിഗ്‌നല്‍ സംവിധാനങ്ങളാണ് ഉറപ്പാക്കേണ്ടത്.
മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറെ ചുമതലപ്പെടുത്തി. 20 വര്‍ഷത്തിലധികം പഴക്കമുള്ള ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കരുതെന്ന തീരുമാനത്തെ ചോദ്യംചെയ്തുകൊണ്ടുള്ള ഹരജികള്‍ പരിഗണിക്കവെ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെതാണ് ഉത്തരവ്.
നിലവില്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ റദ്ദാക്കണം. ഇത്തരം വാഹനങ്ങള്‍ ഓടിച്ചാല്‍ ഡ്രൈവറെ മൂന്നുമാസത്തേക്ക് അയോഗ്യനാക്കണം. വാഹന ഉടമയ്‌ക്കെതിരേയും നടപടിയുണ്ടാകും. മുന്നിലെ ഗ്ലാസില്‍ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്നതരം സ്റ്റിക്കറും ഗ്രാഫിക്‌സും പതിക്കരുത്.
ഇങ്ങനെയുള്ള വാഹനങ്ങള്‍ക്ക് താല്‍കാലിക പെര്‍മിറ്റുപോലും നല്‍കരുത്.
സൈഡ് ഗ്ലാസുകളും സ്റ്റിക്കര്‍ പതിച്ച് മറയ്ക്കരുത്. മോട്ടോര്‍വാഹന നിയമത്തില്‍ പറയുന്നതിന് വിരുദ്ധമായ ക്രാഷ്ഗാര്‍ഡ്, ചവിട്ടുപടി തുടങ്ങിയവയും വയ്ക്കരുത്.
ബസിന്റെ ബോഡി നിയമപ്രകാരമായിരിക്കണം. പെര്‍മിറ്റ് അനുവദിക്കുന്നതിന് മുന്‍പ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ ഇതെല്ലാം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."