മടപ്പള്ളി കോളജില്‍ വീണ്ടും അക്രമം: എം.എസ്.എഫ് പ്രവര്ത്തകന് പരുക്ക്
വടകര: മടപ്പള്ളി ഗവ കോളജില്‍ നടന്ന അക്രമത്തില്‍ എം.എസ്.എഫ് പ്രവര്ത്തകന് പരുക്കേറ്റു. എക്ണോമിക്സ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് യാസീഫിന്(18) ആണ് മര്‍ദ്ദനമേറ്റത്. കോളജ് ഓഡിറ്റോറിയത്തിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കെ ഒരുസംഘം മര്‍ദിക്കുകയായിരുന്നുവെന്ന് പറയുന്നു. എസ്.എഫ്.ഐ നേതാവ് ആശിഖ് അജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്ന് യാസിഫ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലിസില്‍ പരാതിപ്പെട്ടാല്‍ കോളജില്‍ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തിയതായും ചോമ്പാല്‍ പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. മുഖത്ത് പരുക്കേറ്റ യാസിഫ് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
യാസിഫിനെ അക്രമിച്ച സംഭവത്തില്‍ എം.എസ്.എഫ് മടപ്പള്ളി കോളജ് യൂനിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് അസ്ലം, ജനറല്‍ സെക്രട്ടറി തംജിദ സംസാരിച്ചു. സംഭവത്തില്‍ എം.എസ്.എഫ് ജില്ലാ ട്രഷറര്‍ അഫ്നാസ് ചോറോട്, വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ വി.പി, ജനറല്‍ സെക്രട്ടറി അന്‍സീര്‍ പനോളി, വി, അന്‍സാര്‍ മുകച്ചേരി, മന്‍സൂര്‍ ഒഞ്ചിയം, അബ്ദുല്‍ ഹലീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."