അപകടമരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടി
ഇരിട്ടി: റോഡരികില്‍ അപകട ഭീഷണിയിലായ മരംമുറിച്ചുനീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇരിട്ടി-പേരാവൂര്‍ റൂട്ടിലെ പയഞ്ചേരിയിലുള്ള മരമാണു മുറിച്ചുമാറ്റുന്നത്. അപകടഭീഷണി സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയ വനംറവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു മരം മുറിച്ചുമാറ്റുന്നത്. ഇരിട്ടി-പേരാവൂര്‍ റോഡിലെ പയഞ്ചേരിയിലാണു കൂറ്റന്‍ മരം അപകടഭീഷണിയിലുള്ളത്. ഉണങ്ങിയ മാവിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞ് റോഡിലേക്കു വീണ അപകടങ്ങള്‍ പതിവാകുകയും ഇതോടൊപ്പം മരംതന്നെ കടപുഴകി വീഴുവാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തിലാണു പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് മരം മുറിച്ചു നീക്കുന്നത്. മരത്തിന്റെ ശിഖരങ്ങള്‍ മുഴുവന്‍ മുറിച്ചുനീക്കി. അടുത്തദിവസം തന്നെ ബാക്കിയുള്ള ഭാഗങ്ങളും മുറിച്ചുനീക്കും ആയിരക്കണക്കിനു വാഹനങ്ങള്‍ പ്രതിദിനം കടന്നു പോകുന്ന പാതയില്‍. ഇതോടെ വലിയ അപകടമാണ് ഒഴിവാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."